വൈദേശികാധിപത്യത്തിനെതിരെ ഇതിഹാസതുല്യമായ പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച അമരന്മാരുടെ ഓര്‍മ്മകളുമായി വാഗണ്‍ട്രാജഡിയുടെ തൊണ്ണൂറാം വാര്‍ഷികം ഇന്ന്. 1921 ലെ മലബാര്‍ കലാപത്തിന്റെ തുടര്‍ച്ചയായി നടന്ന വാഗണ്‍ ദുരന്തത്തിന് വേദിയായത് മലപ്പുറം ജില്ലയിലെ തിരൂരായിരുന്നു. നവംബര്‍ 21 -ാണ് മനുഷ്യത്വം മരവിച്ച ബ്രിട്ടീഷ് കിരാതര്‍ ഞെക്കി കൊന്ന പോരാളികളുടെ മൃതദേഹം തിരൂരിലെത്തിയത്. ബ്രിട്ടീഷുകാരുടെ കരിനിയമങ്ങള്‍ക്കെതിരെ പ്രതികരിച്ച നാട്ടുകാരെ ആന്‍ഡമാനിലേക്കും കോയമ്പത്തൂരിലേക്കുമായി നാടു കടത്തുന്നതിനിടെയാണ് ദുരന്തം.
കേണല്‍ ഹംഫ്രിബ്, സ്‌പെഷ്യല്‍ ഓഫീസര്‍ റിവാന്‍സ്, ജില്ലാ പൊലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നാടുകടത്തല്‍ നടന്നത്. രണ്ടായിരത്തിലേറെ പേര്‍ നാടുകടത്തലില്‍ ഉള്‍പ്പെട്ടിരുന്നു. 1921 നവംബര്‍ 20 ന് തടവുകാരായി പിടികൂടിയ 90 പേരെ തിരൂരില്‍ നിന്നു കോയമ്പത്തൂരിലേക്കുള്ള എം എസ് എല്‍ വി 1711 നമ്പര്‍ ഗുഡ്‌സ് വാഗണില്‍ കുത്തിനിറച്ചു കൊണ്ടു പോവുകയായിരുന്നു. ഇതില്‍ 72 പേര്‍ ശ്വാസം മുട്ടിമരിച്ചതായാണ് ചരിത്രം. പോത്തനൂരില്‍ വാഗണ്‍ തുറന്നു നോക്കിയ ശേഷം അധികൃതര്‍ അവിടെ നിന്നും തിരൂരിലേക്ക് തിരിച്ചയച്ചു. തിരൂരിലെത്തിയപ്പോള്‍ കണ്ട കാഴ്ച മൃതശരീരങ്ങള്‍ കുന്നുകൂടി കിടക്കുന്നതായിരുന്നു. നാടിനെ നടുക്കിയ വാര്‍ത്ത മലപ്പുറത്തേയും തിരൂരിനേയും പിടിച്ചു കുലുക്കി.
ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള വികാരം നാട്ടില്‍ തിരമാല കണക്കെ ഉയര്‍ന്നടിച്ചു. മരിച്ചവരിലേറെയും കുരുവമ്പലം, മമ്പാട്,തൃക്കലങ്ങോട്, പയ്യനാട്, പേരൂര്‍, പുന്നപ്പാല,നീലാമ്പ്ര,ചെമ്മലശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു. ഈ ധീരന്മാരുടെ സ്മരണക്കായി തിരൂരില്‍ ഒരു ചരിത്ര മ്യൂസിയം വേണമെന്ന നാടിന്റെ ആവശ്യം പ്രഖ്യാപനങ്ങളില്‍ കുരുങ്ങിയതല്ലാതെ ഇതുവരേയും യാഥാര്‍ഥ്യമാകാത്തതിലുള്ള അതൃപ്തി എങ്ങും പ്രകടമാണ്. ഏറെക്കുറെ നശിച്ചു തുടങ്ങിയ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മാത്രമാണ് തിരൂരില്‍ വാഗണ്‍ദുരന്തത്തിന്റെ സ്മാരകമായുള്ളത
വാഗണ്‍ട്രാജഡി യുടെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. തിരൂര്‍ സര്‍ഗശാലയാണ് സംഘാടകര്‍. രാവിലെ 9.30-ന് ചരിത്രപ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക. 10-ന് ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡോ വി കുഞ്ഞാലി, മുസ്തഫ കമാല്‍ പാഷ, ഡോ കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വാഗണ്‍ ദുരന്തത്തെക്കുറിച്ച് ഹസീം ചെമ്പ്ര നിര്‍മിച്ച വാഗണ്‍ എല്‍ വി 1711 (1921) ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
janayugom 211111

ReplyDelete