ന്യൂഡല്‍ഹി: എണ്ണിയാലൊടുങ്ങാത്ത പടയോട്ടങ്ങള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായിട്ട് 100 വര്‍ഷം തികയുന്നു. 1911ലെ ഡല്‍ഹി ദര്‍ബാറിനെ തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്ന് ഭരണസിരാകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയത്. കൊണാട്ട് പ്ലേസില്‍ നടന്ന ഡല്‍ഹി ദര്‍ബാറില്‍ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയാണ് തലസ്ഥാനമാറ്റം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ പുതിയ തലസ്ഥാന നഗരത്തിന്റെ നിര്‍മാണമാരംഭിച്ചത്. 1931ല്‍ ന്യൂഡല്‍ഹി ഉദ്ഘാടനം ചെയ്യപ്പെടുംവരെ പഴയ ഡല്‍ഹിയിലെ സിവല്‍ലൈന്‍സ് ആയിരുന്നു ഭരണസിരാകേന്ദ്രം.
ഇന്ത്യയുടെ തലസ്ഥാനമാകുന്നതിനുമുമ്പ് നിരവധി രാജവംശങ്ങളുടെ ആസ്ഥാനമായിരുന്നു ഡല്‍ഹി. തോമാറുകളുടെ മുതല്‍ ബ്രിട്ടീഷുകാരുടെ വരെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി ക്രിസ്തുവര്‍ഷം 736 ഓടെയാണ് ഭരണകേന്ദ്രമായി രൂപാന്തരപ്പെടുന്നത്. ഡല്‍ഹി തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും 1912ല്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ഡല്‍ഹിയിലെത്തിയത്. 1912 ഡിസംബര്‍ 23നാണ് വൈസ്രോയി ഡല്‍ഹിലെത്തിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ഡല്‍ഹി തലസ്ഥാനമായി തുടര്‍ന്നു. മൗര്യസാമ്രാജ്യത്തിലെ ഒരു ചക്രവര്‍ത്തി നല്‍കിയ ദില്ലു എന്നപേരാണ് പിന്നീട് ഡല്‍ഹിയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. തലസ്ഥാനത്തിന്റെ ശതാബ്ദിക്ക് സര്‍ക്കാര്‍ കാര്യമായ ആഘോഷം ആസൂത്രണം ചെയ്തിട്ടില്ല.
deshabhimani 121211
എണ്ണിയാലൊടുങ്ങാത്ത പടയോട്ടങ്ങള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായിട്ട് 100 വര്‍ഷം തികയുന്നു. 1911ലെ ഡല്‍ഹി ദര്‍ബാറിനെ തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്ന് ഭരണസിരാകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയത്. കൊണാട്ട് പ്ലേസില്‍ നടന്ന ഡല്‍ഹി ദര്‍ബാറില്‍ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയാണ് തലസ്ഥാനമാറ്റം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ പുതിയ തലസ്ഥാന നഗരത്തിന്റെ നിര്‍മാണമാരംഭിച്ചത്. 1931ല്‍ ന്യൂഡല്‍ഹി ഉദ്ഘാടനം ചെയ്യപ്പെടുംവരെ പഴയ ഡല്‍ഹിയിലെ സിവല്‍ലൈന്‍സ് ആയിരുന്നു ഭരണസിരാകേന്ദ്രം.
ReplyDelete