പനാജി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാന്റ(മരിയോ ഡി മിരാന്റ) അന്തരിച്ചു. ശനിയാഴ്ച രാത്രി ഉറക്കത്തിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. മിരാന്റ 1926ല്‍ ദാമനിലാണ് ജനിച്ചത്. ഗോവന്‍ ജീവിതത്തെ ആധാരമാക്കിയുള്ള വരകളിലൂടെയാണ് ശ്രദ്ധേയനായത്. ബംഗളൂരു സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ , മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഐഎഎസ് പ്രവേശനത്തിന് മോഹിച്ച മരിയോ മിരാന്റ പിന്നീട് വാസ്തുശില്‍പ്പവിദ്യ പഠിക്കാനാരംഭിച്ചു. അതില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടപ്പോള്‍പരസ്യ സ്റ്റുഡിയോ ആരംഭിച്ചു. ഇവിടെനിന്നാണ് അദ്ദേഹം കാര്‍ട്ടൂണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികള്‍ ഫെമിന, ഇക്കണോമിക് ടൈംസ്, ഇല്ലസ്ട്രേറ്റഡ് വീക്ലി എന്നീ മാസികകളിലാണ് പ്രസിദ്ധീകരിച്ചത്. സ്കോളര്‍ഷിപ്പ് നേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പോര്‍ച്ചുഗല്‍ , ലണ്ടന്‍ എന്നിവിടങ്ങളില്‍ ടെലിവിഷനുകള്‍ക്കും പത്രങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ക്ക് ചിത്രം വരച്ചു. 1988ല്‍ പത്മശ്രീയും 2002ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഹബീബ ഹൈദരിയാണ് ഭാര്യ. റൗള്‍ , റിഷാദ് എന്നിവര്‍ മക്കള്‍ .
deshabhimani 121211
No comments:
Post a Comment