Monday, December 12, 2011

കോര്‍പറേറ്റുകളും ലോക്പാല്‍ പരിധിയില്‍ വരണം: വൃന്ദ

ന്യൂഡല്‍ഹി: സന്നദ്ധ സംഘടനകളെയും മറ്റും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരാന്‍ വ്യഗ്രത കാണിച്ച കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകളെ ഒഴിവാക്കിയതിലൂടെ തങ്ങളുടെ താല്‍പ്പര്യം വ്യക്തമാക്കിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. അണ്ണാ ഹസാരെയുടെ ഏകദിന ഉപവാസ സമരത്തോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .

സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഉപയോഗിക്കേണ്ട പണം കോര്‍പറേറ്റുകള്‍ കൊള്ളയടിക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ . 2ജി സ്പെക്ട്രം, കര്‍ണാടകയിലെ ഖനന അഴിമതി എന്നിങ്ങനെ പുറത്തുവന്ന വന്‍കൊള്ളകള്‍ തന്നെ ഉദാഹരണമാണ്. എംപിമാരെ കൂടി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. പാര്‍ലമെന്റിനുപുറത്ത് അഴിമതി നടത്തി പണം സമ്പാദിച്ച് അകത്ത് കടക്കുന്നവരുണ്ടെന്ന് ഓര്‍ക്കണം. അവരെ സംരക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ കരട് ബില്ല് തങ്ങള്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യം അറിയിച്ച് വിയോജനക്കുറിപ്പ് നല്‍കി. പ്രധാനമന്ത്രിയെയും താഴേതട്ടിലുള്ള ഉദ്യോഗസ്ഥരെയും സിബിഐയുടെ അഴിമതി അന്വേഷണവിഭാഗത്തെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് എ തങ്ങളുടെ അഭിപ്രായം. പ്രധാനമന്ത്രിയെ സുരക്ഷാപ്രശ്നത്തിന്റെ പേരില്‍ ഒഴിവാക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. നിരവധി സുരക്ഷാ ആയുധ ഇടപാടുകളില്‍ അഴിമതി നടന്നതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വൃന്ദ പറഞ്ഞു.

deshabhimani 121211

1 comment:

  1. സന്നദ്ധ സംഘടനകളെയും മറ്റും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരാന്‍ വ്യഗ്രത കാണിച്ച കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകളെ ഒഴിവാക്കിയതിലൂടെ തങ്ങളുടെ താല്‍പ്പര്യം വ്യക്തമാക്കിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. അണ്ണാ ഹസാരെയുടെ ഏകദിന ഉപവാസ സമരത്തോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍

    ReplyDelete