ശ്രീകണ്ഠപുരം: "ഇ എം എസ് നമ്പൂതിരിപ്പാടിനെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം" 1941ലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നോട്ടീസാണിത്. അടയാളവിവരം അഞ്ചേകാല്‍ ഉയരം, ഇരുനിറം, ഒത്ത ശരീരം, വയസ് 29/41 വിക്കുണ്ട്. വെള്ള ഖദര്‍ ഷര്‍ട്ടും ചുമലില്‍ രണ്ടാം മുണ്ടും വേഷം ഗൗരവഭാവം. മിതമായി സംസാരിക്കും കമ്യൂണിസ്റ്റ് പക്ഷക്കാരനാണ്. വളരെ വായിച്ചറിവുണ്ട്. നോട്ടീസ് തുടരുന്നു. ബന്ധുക്കളുടെയും ജന്മദേശത്തിന്റെയും വിവരണം, പോകാനിടയുള്ള സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഇതില്‍ വിശദീകരിക്കുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് സി ആര്‍ ചാര്‍ലിയുടേതാണ് ഉത്തരവ്. ശ്രീകണ്ഠപുരത്ത് ആരംഭിച്ച് പുരാരേഖ പ്രദര്‍ശനത്തിലാണ് കൗതുകകരമായ ഈ വിവരം.
1936ല്‍ സേലം ജയിലില്‍ പട്ടിണിജാഥയില്‍ എ കെ ജിയുടെ പ്രസംഗം. കൊച്ചിമഹാരാജാവിന്റെ ഡയറിക്കുറിപ്പുകള്‍ (1899), കൊച്ചി രാജാക്കന്മാര്‍ പരമ്പരാഗതമായി ധരിച്ച വജ്ര കിരീടത്തിന്റെ ചിത്രം, 1921ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നടത്തിയ കലാപത്തിന്റെ രേഖകള്‍ , മലബാര്‍ ജില്ലയിയെ യൂറോപ്യന്‍ ശവകുടീരങ്ങളുടെ ലിസ്റ്റ് (1905), കോഴിക്കോട് മുനിസിപ്പാലിറ്റിയില്‍ നായ്ക്കള്‍ അലഞ്ഞുതിരിയുന്നത് തടഞ്ഞ് ജില്ലാ മജിസ്ട്രേറ്റ് 1862ല്‍ പുറത്തിറക്കിയ ഉത്തരവ്. ഗാര്‍സോനിക് മാനുസ്ക്രിപ്റ്റ് (സിറിയന്‍ ലിപിയില്‍ എഴുതപ്പെട്ട മലയാളം), ബോംബെ, ആസാം, കല്‍ക്കത്ത, സിലോണ്‍ , മൈസൂര്‍ , കൊച്ചി ട്രാവന്‍കൂര്‍ ഗസറ്റ്, ചെമ്പു തകിടില്‍ എഴുതിയ ശ്രീ പത്മനാഭക്ഷേത്രം സംബന്ധിച്ചുള്ള മതിലകം രേഖകള്‍ (ചെപ്പേട്) മൈസൂര്‍ - തലശേരി റെയില്‍വേ പ്രോജക്ട് റിപ്പോര്‍ട്ട് (1903) തുടങ്ങിയ നിരവധി ചരിത്ര ലിഖിതങ്ങളാല്‍ പ്രദര്‍ശനം ശ്രദ്ധേയമാണ്. ശനിയാഴ്ച സമാപിക്കും.
deshabhimani 131211
"ഇ എം എസ് നമ്പൂതിരിപ്പാടിനെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം" 1941ലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നോട്ടീസാണിത്. അടയാളവിവരം അഞ്ചേകാല്‍ ഉയരം, ഇരുനിറം, ഒത്ത ശരീരം, വയസ് 29/41 വിക്കുണ്ട്. വെള്ള ഖദര്‍ ഷര്‍ട്ടും ചുമലില്‍ രണ്ടാം മുണ്ടും വേഷം ഗൗരവഭാവം. മിതമായി സംസാരിക്കും കമ്യൂണിസ്റ്റ് പക്ഷക്കാരനാണ്. വളരെ വായിച്ചറിവുണ്ട്.
ReplyDelete