ഷിക്കാഗോ: അമേരിക്കയില്‍ ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെനറ്റ് സീറ്റ് ലേലം ചെയ്ത പണം തട്ടുന്നതിന് ശ്രമിച്ചതടക്കം നിരവധി അഴിമതിക്കേസുകളില്‍ ഇലിനോയ് സംസ്ഥാനത്തെ മുന്‍ ഗവര്‍ണര്‍ റാഡ് ബ്ലഗോവിച്ചിന് കോടതി 14 വര്‍ഷം തടവും 20,000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു. ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ട 18 കുറ്റാരോപണങ്ങളില്‍ ഓരോന്നിന് 100 ഡോളര്‍ വീതം അധിക പിഴയുമൊടുക്കണം. തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും രണ്ടുവര്‍ഷം നിരീക്ഷണത്തിലായിരിക്കും. അമേരിക്കയിലെ നിരവധി ഇന്ത്യക്കാരും ബ്ലഗോവിച്ചിന്റെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ശനിയാഴ്ച 55 വയസ്സ് തികയുന്ന ബ്ലഗോവിച്ചിനോട് തടവുശിക്ഷ ആരംഭിക്കാന്‍ അടുത്ത ഫെബ്രുവരി 12ന് യുഎസ് പ്രിസണ്‍സ് ബ്യൂറോയിലെത്തി കീഴടങ്ങാന്‍ ജഡ്ജി ഉത്തരവിട്ടു. വിധി കേട്ട് ബ്ലഗോവിച്ചിന്റെ ഭാര്യ പാറ്റി ഭര്‍ത്താവിന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു.
അഭിഭാഷകനായിരുന്ന ബ്ലഗോവിച്ച് യുഎസ് പ്രതിനിധി സഭയിലും സംസ്ഥാന നിയമസഭയിലും അംഗമായിരുന്നിട്ടുണ്ട്. അഴിമതിക്കേസില്‍ അമേരിക്കയില്‍ ജയിലിലാകുന്ന രണ്ടാമത്തെ മുന്‍ ഗവര്‍ണറാണ് ബ്ലഗോവിച്ച്. ഇലിനോയ് ഗവര്‍ണര്‍ സ്ഥാനത്ത് ബ്ലഗോവിച്ചിന്റെ മുന്‍ഗാമിയായിരുന്ന ജോര്‍ജ് റയാന്‍ 2006ല്‍ തട്ടിപ്പ് കേസുകളില്‍ ആറരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. അതിനു മുന്‍വര്‍ഷം റയാന്‍ സമാധന നൊബേല്‍ പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നു. ബ്ലഗോവിച്ച് ഗവര്‍ണറായ ഇലിനോയ് സംസ്ഥാനത്തുനിന്ന് യുഎസ് സെനറ്റില്‍ അംഗമായിരുന്ന ഒബാമ പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെനറ്റ് സീറ്റ് തന്റെ തെരഞ്ഞെടുപ്പിന് 15 ലക്ഷം ഡോളര്‍ നല്‍കുന്നവര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് ബ്ലഗോവിച്ച് ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവന്നത്. പെന്‍ഷന്‍ ഫണ്ട് നിക്ഷേപം, സംസ്ഥാന നിയമനങ്ങള്‍ , നിയമനിര്‍മാണം തുടങ്ങിയവയിലൊക്കെ ബ്ലഗോവിച്ച് അഴിമതി നടത്തിയതായാണ് കേസ്. കുട്ടികളുടെ ചികിത്സാബില്ലുകളുടെ സര്‍ക്കാര്‍ സഹായനിരക്ക് വര്‍ധിപ്പിക്കുന്നതിന് കുട്ടികളുടെ ആശുപത്രി തലവനില്‍നിന്ന് പണം വാങ്ങിയതടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജെസി ജാക്സന്‍ ജൂനിയറിനെ സെനറ്റിലേക്ക് നിശ്ചയിക്കുന്നതിന് പകരമായി ബ്ലഗോവിച്ചിന് വേണ്ടി ധനസമാഹരണം സംഘടിപ്പിക്കുന്നതിന് സഹായിച്ചതായി ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസുകാരായ രജീന്ദര്‍ ബേഡി, രഘുവീര്‍ നായക് എന്നിവര്‍ക്കെതിരെയും ആരോപണമുണ്ടായിരുന്നു.
deshabhimani 091211
അമേരിക്കയില്‍ ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെനറ്റ് സീറ്റ് ലേലം ചെയ്ത പണം തട്ടുന്നതിന് ശ്രമിച്ചതടക്കം നിരവധി അഴിമതിക്കേസുകളില്‍ ഇലിനോയ് സംസ്ഥാനത്തെ മുന്‍ ഗവര്‍ണര്‍ റാഡ് ബ്ലഗോവിച്ചിന് കോടതി 14 വര്‍ഷം തടവും 20,000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു. ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ട 18 കുറ്റാരോപണങ്ങളില്‍ ഓരോന്നിന് 100 ഡോളര്‍ വീതം അധിക പിഴയുമൊടുക്കണം.
ReplyDelete