അധിനിവേശ യുദ്ധങ്ങളില്‍ പങ്കെടുത്ത് ജീവന്‍ തുലച്ച അമേരിക്കന്‍ സൈനികരുടെ മൃതദേഹത്തോട് സ്വന്തം നാട്ടില്‍ ക്രൂരമായ അവഹേളനം. കൊല്ലപ്പെട്ട രണ്ടായിരത്തിലധികം സൈനികരുടെ ജഡാവശിഷ്ടങ്ങള്‍ അമേരിക്കന്‍ വ്യോമസേന സ്ഥലം നികത്തുന്നിടത്ത് തള്ളിയതായി പുറത്തുവന്നു. ജഡാവശിഷ്ടങ്ങള്‍ വ്യോമസേനാ മോര്‍ച്ചറിയില്‍ നിന്ന് വിമാനത്തില്‍ കൊണ്ടുപോയി വിര്‍ജീനിയയിലാണ് ഭൂമി നികത്താന്‍ തള്ളിയത്. മാന്യമായും ആദരപൂര്‍വവും മറവുചെയ്യാന്‍ ബന്ധുക്കള്‍ സേനാ അധികൃതരെ അധികാരപ്പെടുത്തിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഇത്തരത്തില്‍ തള്ളി. അധികാരപ്പെടുത്തിയ ബന്ധുക്കളെ അറിയിക്കാതെയാണ് ഇവ തള്ളിയത്. രഹസ്യമായി നടന്നുവന്ന ഈ പരിപാടി 2008 വരെ തുടര്‍ന്നതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.
യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതദേഹം പ്രധാനമായും ഡോവര്‍ വ്യോമസേനാ താവളം വഴിയാണ് നാട്ടിലെത്തിക്കുന്നത്. 2008ല്‍ ഇവിടത്തെ സംസ്കരണ നയം പുനരവലോകനംചെയ്ത മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥരെ ഔപചാരികമായി അറിയിക്കാതെയാണ് ക്രൂരമായ അനാദരവ് തുടര്‍ന്നുവന്നത്. യഥാര്‍ഥത്തില്‍ എത്ര സൈനികരുടെ ജഡാവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ തള്ളി എന്നറിയാന്‍ 2001ന് ശേഷം ഡോവറിലൂടെ ജഡാവശിഷ്ടങ്ങള്‍ കൊണ്ടുപോകപ്പെട്ട 6300ല്‍പരം സൈനികരുടെ രേഖകള്‍ പരിശോധിക്കണം. ബന്ധുക്കളുടെ അനുമതിയോടെ സേന സംസ്കരിച്ചവയില്‍ 274 പേരുടെയെങ്കിലും ഭാഗികാവശിഷ്ടങ്ങള്‍ സ്ഥലം നികത്താന്‍ തള്ളിയെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ ഡിഎന്‍എ പരിശോധന അസാധ്യമായ വിധത്തില്‍ തീര്‍ത്തും തകര്‍ന്ന നിലയിലുണ്ടായിരുന്നതോ കത്തിക്കരിഞ്ഞതോ ആയ 1762 പേരുടെ ജഡാവശിഷ്ടങ്ങളും ഇത്തരത്തില്‍ ഉപേക്ഷിച്ചതായി വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സൈനികരുടെ ജഡഭാഗങ്ങള്‍ നഷ്ടപ്പെട്ടതും മോശമായി കൈകാര്യം ചെയ്തതടക്കമുള്ള ഗുരുതമായ വീഴ്ചകള്‍ അമേരിക്കന്‍ വ്യോമസേനാ മോര്‍ച്ചറിയിലെ നടപടികളില്‍ കണ്ടെത്തിയതായി കഴിഞ്ഞമാസം അന്വേഷകര്‍ അറിയിച്ചിരുന്നു. സേനയ്ക്കകത്ത് നിന്നുതന്നെ ആരോപണങ്ങുയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. മോര്‍ച്ചറിയുടെ തലവനായ കേണലിനും രണ്ട് സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെ സംസ്കരിക്കുന്ന അര്‍ലിങ്ടണ്‍ ദേശീയ സെമിത്തേരിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം പുറത്തുവന്ന സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍ . അമേരിക്കന്‍ജനത പരിശുദ്ധമായി കാണുന്ന അര്‍ലിങ്ടണില്‍ തിരിച്ചറിയാത്ത ജഡാവശിഷ്ടങ്ങളും മോശമായി ജഡങ്ങള്‍ കൈകാര്യം ചെയ്തതുമാണ് വിവാദമായത്. സേനാ അന്വേഷണത്തെതുടര്‍ന്ന് അത് സംബന്ധിച്ച് ഇപ്പോള്‍ ക്രിമിനല്‍ അന്വേഷണം നടക്കുകയാണ്.
deshabhimani 091211

ReplyDelete