Tuesday, December 6, 2011

സോഷ്യല്‍ മീഡിയക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

സോഷ്യല്‍ മീഡിയക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഫേയ്സ്ബുക്ക്, ട്വിറ്റര്‍ , ഗൂളിള്‍ , മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ സോഷ്യല്‍വെബ് മീഡിയയുടെ തലവന്‍മാര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കുമെതിരായി സോഷ്യല്‍ മീഡിയകളിലൂടെ വലിയ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയകളിലെ ഉള്ളടക്കത്തെക്കുറിച്ച്പരിശോധിക്കണമെന്ന ആവശ്യം.

മത-രാഷ്ട്രീയരംഗത്തുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. ഇന്റര്‍നെറ്റ് ദാതാക്കളുടെ മേധാവികളുടെ യോഗത്തില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഇതു സൂചിപ്പിച്ചു. പ്രകോപനപരവും അപമാനിക്കുന്ന തരത്തിലുമുള്ള പ്രചാരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. ഫേസ് ബുക്ക് പേജില്‍ സോണിയാഗാന്ധിക്കെതിരെ വന്ന ചിത്രങ്ങളും കബില്‍ സിബല്‍ കാണിച്ചു. ഓരോ സ്ഥാപനത്തിന്റെയും സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാവണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന ഭീഷണി മുഴക്കി സോഷ്യല്‍ മീഡിയയുടെ സ്വാതന്ത്ര്യത്തിനു കത്രിക വെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

deshabhimani news

1 comment:

  1. സോഷ്യല്‍ മീഡിയക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഫേയ്സ്ബുക്ക്, ട്വിറ്റര്‍ , ഗൂളിള്‍ , മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ സോഷ്യല്‍വെബ് മീഡിയയുടെ തലവന്‍മാര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കുമെതിരായി സോഷ്യല്‍ മീഡിയകളിലൂടെ വലിയ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയകളിലെ ഉള്ളടക്കത്തെക്കുറിച്ച്പരിശോധിക്കണമെന്ന ആവശ്യം.

    ReplyDelete