മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന പേരില്‍ സോപ്പിലും മഗ്ഗിലും ചിപ്പും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ച് സര്‍വേ. സംഭവം അറിഞ്ഞ് ആളുകള്‍ പരിഭ്രാന്തരായി. പൊലീസ് അന്വേഷണവും തുടങ്ങി. ബീമാപള്ളി, ചെറിയതുറ പ്രദേശത്ത് ഇംഗ്ലണ്ടിലെ ചില കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലാണ് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിലുള്ള സര്‍വേ നടന്നത്. സോപ്പും മഗ്ഗും ഉപയോഗിക്കുന്നത് സംബന്ധിച്ച പരിശോധനയിലൂടെ മനുഷ്യന്റെ ആരോഗ്യവും ശുചിത്വവും വിലയിരുത്തുകയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നു.
ജനങ്ങളുടെ ആരോഗ്യ ശുചിത്വ ശീലങ്ങളെക്കുറിച്ച് അറിയാനുള്ള പഠനമെന്ന ആമുഖത്തോടെയാണ് കമ്പനികള്‍ക്ക് കേരളത്തില്‍ സര്‍വേ സംഘടിപ്പിച്ച സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ (എസ്ഇയുഎഫ്) ബീമാപള്ളി മേഖലയിലെ ജനങ്ങളെ സമീപിച്ചത്. പഠനത്തില്‍ പങ്കാളികളാകാന്‍ സമ്മതമാണെന്ന സമ്മതപത്രവും ഒപ്പിട്ട് വാങ്ങി. ഇന്റര്‍ടെക് സിആര്‍എസ് ലിമിറ്റഡ്, എസ്ഇയുഎഫ്, യൂണിലിവര്‍ റിസര്‍ച്ച് യുകെ, ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീനിക് ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ യുകെ എന്നിവരുടെ കൂട്ടായ്മയിലാണ് സര്‍വേയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആറിനും 11 നും ഇടയില്‍ സ്കൂളില്‍ പോകുന്ന കുട്ടികളുള്ള വീടുകളിലായിരുന്നു സര്‍വേ നടന്നിട്ടുള്ളത്. പ്രിന്റ് ചെയ്ത് നല്‍കിയ ചോദ്യാവലി ഇതിന് ഉപയോഗിച്ചു. സര്‍വേ നടത്തിയശേഷം സോപ്പും മഗ്ഗും വീട്ടുകാര്‍ക്ക് നല്‍കുമെന്നും അത് ഉപയോഗിച്ചശേഷം അഞ്ചാംദിവസം നല്‍കിയ സോപ്പ് തിരിച്ചെടുക്കുമെന്നും അറിയിച്ചു. ഇതിനിടയില്‍ ഒരുദിവസം തങ്ങളുടെ ഒരു വനിതാജീവനക്കാരി വീട് സന്ദര്‍ശിച്ച് മൂന്നോ നാലോ മണിക്കൂര്‍ വീട്ടിലുള്ളവരുടെ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തനങ്ങളും കുളിമുറിയുടെയും സോപ്പിന്റെയും ഉപയോഗവും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്നും അറിയിച്ചു. ബീമാപള്ളി, ചെറിയതുറ മേഖലയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് സോപ്പും മഗ്ഗും നല്‍കി. നിര്‍ധനരായ കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. ലൈഫ്ബോയ് സോപ്പാണ് ചിപ്പ് ഘടിപ്പിച്ച് ആളുകള്‍ക്ക് നല്‍കിയത്.
സോപ്പ് ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ചിപ്പും മഗ്ഗിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഒളിക്യാമറകളാകും ഇതെന്ന സംശയവും ഉയര്‍ന്നു. തുടര്‍ന്നാണ് പൊലീസില്‍ സമീപിച്ചത്. ആദ്യം ഇത് കാര്യമായി പൊലീസുമെടുത്തില്ല. എന്നാല്‍ , വിദേശ കമ്പനികള്‍ക്കു വേണ്ടിയുള്ള സര്‍വേയാണെന്ന് മനസിലായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്ഇയുഎഫ് പ്രതിനിധി സുമ മാത്യൂസിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരാഞ്ഞു. തീരപ്രദേശത്ത് മാത്രമല്ല ജില്ലയിലെ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സര്‍വേ നടത്തിയതായും അവര്‍ പൊലീസിനോട് പറഞ്ഞു. പഠനത്തിന്റെ അവസാനം പഠനത്തോട് സഹകരിക്കുന്നവര്‍ക്ക് പാരിതോഷികമായി 400 രൂപ നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പലര്‍ക്കും തുകയും കമ്പനി നല്‍കിയിട്ടുണ്ട്. എന്നാല്‍ , എന്താണ് ഈ സര്‍വേയുടെ ലക്ഷ്യം എന്നതില്‍ അവ്യക്തത തുടരുകയാണ്.
ചിപ്പ് ഘടിപ്പിച്ച സോപ്പ് വിതരണം വിവാദമായി
കുളിസോപ്പിനുള്ളില്‍ ഇലക്ടോണിക് ചിപ്പ് അടക്കം ചെയ്ത് വിതരണം ചെയ്യാനെത്തിയ സ്വകാര്യകമ്പനി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ബീമാപള്ളിയിലെ ചിലയിടങ്ങളില്‍ സോപ്പ് വിതരണം ചെയ്യുകയായിരുന്നു. ശുചിത്വസര്‍വേയുടെ ഭാഗമായാണ് തീരദേശമേഖലയില്‍ സോപ്പ് വിതരണം ചെയ്തത്. എത്ര തവണ കുളിക്കുന്നുവെന്നറിയാനും അതുവഴി ശുചിത്വശീലം അളക്കാനാണ് ശ്രമിച്ചതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയപൊലീസ് അന്വേഷണമാരംഭിച്ചു.
deshabhimani news
മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന പേരില്‍ സോപ്പിലും മഗ്ഗിലും ചിപ്പും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ച് സര്‍വേ. സംഭവം അറിഞ്ഞ് ആളുകള്‍ പരിഭ്രാന്തരായി. പൊലീസ് അന്വേഷണവും തുടങ്ങി. ബീമാപള്ളി, ചെറിയതുറ പ്രദേശത്ത് ഇംഗ്ലണ്ടിലെ ചില കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലാണ് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിലുള്ള സര്‍വേ നടന്നത്. സോപ്പും മഗ്ഗും ഉപയോഗിക്കുന്നത് സംബന്ധിച്ച പരിശോധനയിലൂടെ മനുഷ്യന്റെ ആരോഗ്യവും ശുചിത്വവും വിലയിരുത്തുകയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നു.
ReplyDelete