തൊഴില്‍ മേഖലയില്‍ നഴ്‌സുമാര്‍ നേരിടുന്ന വിവിധ ചൂഷണങ്ങള്‍ക്ക് പരിഹാരം തേടിയാണ് പ്രവാസി ലീഗല്‍ സെല്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ നഴ്‌സുമാരുടെ മൂന്നു സംഘടനകളും കക്ഷിചേര്‍ന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് കൈവശം വയ്ക്കാന്‍ മാത്രമാണ് വ്യവസ്ഥയെങ്കിലും ആശുപത്രി മാനേജ്‌മെന്റുകള്‍ ബോണ്ടിന്റെ പേരില്‍ നഴ്‌സുമാരുടെ സര്‍ട്ടിക്കറ്റുകള്‍ തടഞ്ഞുവെയ്ക്കുന്നത് തുടരുകയാണ്. ഇതിന് പുറമെ തൊഴില്‍ മേഖലയില്‍ നിരവധി ചൂഷണങ്ങള്‍ക്കും നഴ്‌സുമാര്‍ വിധേയരാകുന്നു.
ഡല്‍ഹി ഹൈക്കോടതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിക്കറ്റുകള്‍ മടക്കി നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ ഡല്‍ഹിയിലെ 5000 നഴ്‌സുമാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി ലഭിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ നഴ്‌സുമാര്‍ക്കും പ്രയോജനം ലഭിക്കാന്‍ സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ്മാരായ എ കെ പട്‌നായിക്, സ്വതന്തര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് നഴ്‌സുമാര്‍ നേരിടുന്നത് ഗുരുതരമായ സാമൂഹ്യ പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടു.
നഴ്‌സുമാര്‍ നേരിടുന്ന ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്ന് സര്‍ക്കാരുമായി ആലോചിച്ച ശേഷം പ്രശ്‌ന പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു. ബോണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കുലര്‍ ഇറക്കാനാകുമോ എന്നും കോടതി ആരാഞ്ഞു.
janayugom 101211
No comments:
Post a Comment