മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അതുമൂലം തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയാനിടവരില്ലെന്നും കേരളം പറയുന്നു. അതോടൊപ്പം അണക്കെട്ടിന് 116 വര്‍ഷം പഴക്കമുള്ളതിനാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. എജി കോടതിയില്‍ വാദിച്ചത് ജലനിരപ്പ് 120 അടിയായാലും 136 അടിയായാലും 142 അടിയായാലും അണക്കെട്ടിന്റെ ഉറപ്പിനെയോ ഭദ്രതയെയോ ബാധിക്കുകയില്ലെന്നാണ്. എജിയുടെ ഈ വാദം കേരളത്തിന്റെ ന്യായമായ ആവശ്യം പൊളിക്കുന്നതാണ്. ഭൂകമ്പമുണ്ടായാല്‍മാത്രമേ അണക്കെട്ട് തകരുകയുള്ളൂ എന്നും ഭൂകമ്പമുണ്ടായാല്‍ ഏത് അണക്കെട്ടും തകരുമെന്നും എജി വാദിച്ചിരിക്കുന്നു. പുതിയ അണക്കെട്ടിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ ന്യായീകരിക്കുന്നതല്ല ഈ വാദം. ദണ്ഡപാണി കോടതിയില്‍ വാദിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം അനുസരിച്ചാണെന്ന് ഇതിനകം വ്യക്തമായ സാഹചര്യത്തില്‍ , ഉത്തരം പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ ഒളിച്ചുകളിയും മൗനവും തുടരാന്‍ അനുവദിച്ചുകൂടാ. യഥാര്‍ഥ വസ്തുത ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്.
deshabhimani editorial
No comments:
Post a Comment