? മലയാളത്തിലേക്ക് ഇനിയെന്ന്
= കലാമൂല്യ സിനിമകളിലേക്ക് ആരും വിളിക്കാത്തതിനാലാണ് മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാത്തത്. കച്ചവട സിനിമകളിലേക്കാണ് മലയാളത്തില്‍ നിന്നും ക്ഷണമുള്ളത്. ഇത്തരം ചിത്രങ്ങളില്‍ കൂടുതല്‍ പ്രതിഫലം മറ്റു ഭാഷകളില്‍ ലഭിക്കും. കുറഞ്ഞ പ്രതിഫലത്തിന് ചീത്ത കഥാപാത്രങ്ങളെ മലയാളത്തില്‍ അഭിനയിക്കേണ്ട കാര്യമില്ല.
? സിനിമ ഇല്ലാത്തപ്പോള്‍
= എന്റെ ജീവിതത്തില്‍ സിനിമയ്ക്ക് അഞ്ചു ശതമാനം സമയമേ ചെലവഴിക്കുന്നുള്ളൂ. ക്രിക്കറ്റും ഫുട്ബോളും സൗഹൃദങ്ങളും കുടുംബവും ചേരുന്നതാണ് ബാക്കി സമയം.
? പുതിയ സിനിമ
= ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയോടു ശക്തമായി പ്രതിഷേധിക്കുന്ന സിനിമ ഒരുക്കാന്‍ ശ്രമം നടക്കുന്നു.
? അഭിനയശൈലിയെപ്പറ്റി
= അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണ്. ചിത്രകാരന്റെ കരവിരുതിലാണ് ചിത്രത്തിനു ഭംഗി നല്‍കുന്നത്. സിനിമയിലെത്തുമ്പോള്‍ സംവിധായകനാണ് ചിത്രകാരന്‍ . നടന്‍ സംവിധായകന്റെ ആവശ്യത്തിനൊത്ത് പെരുമാറുന്ന ഉപകരണം മാത്രം. സ്വപ്നം കാണുന്ന ജീവിതം ജീവിക്കാനുമുള്ള അവസരമാണ് നടന് സിനിമയിലുള്ളത്. വില്ലനായാലും നായകനായാലും കാഴ്ചക്കാരെ ആസ്വദിപ്പിക്കുക നടന്റെ ലക്ഷ്യം. അഭിനയിക്കാന്‍ മുന്നൊരുക്കം നടകത്തുന്ന ശീലം എനിക്കില്ല. അഭിനയം പഠിക്കാന്‍ സ്കൂളില്‍ പോയിട്ടു കാര്യമില്ല. ജന്മസിദ്ധമായ കലയാണത്.
? സിനിമയിലെത്തുന്നതിനു മുമ്പ്
= കര്‍ണാടകത്തിലെ നാടകപ്രസ്ഥാനങ്ങളിലൂടെയാണ് തുടക്കം. എണ്‍പതുകളില്‍ കര്‍ണാടകത്തിലെ നാടകപ്രസ്ഥാനത്തില്‍ പങ്കാളിയായി. സാഹിത്യത്തോടും അഭിമുഖ്യമുണ്ടായിരുന്നു. നാടകത്തിലൂടെയാണ് കല അടുത്തറിയുന്നത്.
? കേരളം
= ലോകത്തെവിടെയായാലും സ്വന്തം സംസ്കാരം വിട്ടുകളയാത്തവരാണ് മലയാളികള്‍ . എന്തിനോടും പൊരുത്തപ്പെടാനും മലയാളിക്ക് കഴിയും.
deshabhimani 121211
No comments:
Post a Comment