Monday, December 5, 2011

യാമിരുക്ക ഭയമേന്‍ ഏജീ‍?

മുഖ്യമന്ത്രി എ ജിക്കൊപ്പം കെപിസിസിയില്‍ ഭിന്നത

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി യോഗത്തില്‍ പറഞ്ഞതായി അറിയുന്നു. സര്‍ക്കാര്‍ നിലപാടാണ് എ ജി കോടതിയില്‍ അറിയിച്ചത്. അതേസമയം കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ എ ജിയ്ക്ക് കഴിഞ്ഞില്ല- മുഖ്യമന്ത്രി തുടര്‍ന്നു. അണക്കെട്ടിന്റെ കാലപ്പഴക്കം, ജലനിരപ്പ്, ഭൂചലന സാധ്യത എന്നിവ കോടതിയെ ബോധ്യപ്പെടുത്താന്‍ എ ജിയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ജിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് മന്ത്രിസഭായോഗത്തിലാണ്. എ ജിയുടെ സത്യവാങ്മൂലത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഭരണകക്ഷിയിലെ ഭിന്നത രൂക്ഷമാക്കും. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായി. ഘടകകക്ഷികളുടെ നിലപാടിനെ എം എം ഹസ്സന്‍ നിശിതമായി വിമര്‍ശിച്ചതായും വാര്‍ത്തയുണ്ട്.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി യോഗത്തില്‍ പറഞ്ഞതായി അറിയുന്നു. സര്‍ക്കാര്‍ നിലപാടാണ് എ ജി കോടതിയില്‍ അറിയിച്ചത്.

    ReplyDelete