Monday, December 5, 2011
ഡല്‍ഹി തെരുവുബാല്യങ്ങളുടെ തലസ്ഥാനം
ചെങ്കോട്ടയ്ക്കടുത്തുള്ള മാര്‍ക്കറ്റില്‍ തൊഴിലെടുക്കുന്ന കുട്ടികളുടെ ചിത്രമെടുക്കാന്‍ ചെന്ന ഫോട്ടോഗ്രാഫറെ ഏതാനും അമ്മമാര്‍ വളഞ്ഞു വച്ചു. കുട്ടികള്‍ തൊഴിലെടുക്കുന്ന ചിത്രംഅച്ചടിച്ചു വന്നാല്‍ ഉണ്ടാകുന്ന പുകിലും കേസും ഭയന്നുള്ള പെരുമാറ്റമാകാം ഇതെന്ന തോന്നല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മാറി. കുട്ടികളുടെ പടമെടുക്കാന്‍ അമ്മമാര്‍ക്ക് സമ്മതം. പക്ഷേ, ചിത്രമൊന്നിന് 50 രൂപ ഫീസ് എന്ന ഉപാധിയില്‍ മാത്രം. തെരുവില്‍ തൊഴിലെടുക്കുന്ന കുട്ടികളുടെ ചിത്രത്തിന് ആവശ്യക്കാരേറെയാണെന്ന് ഇവര്‍ക്കറിയാം. പ്രത്യേകിച്ച് ശിശുദിനാഘോഷമൊക്കെ ഉള്ളപ്പോള്‍ . ആകാശം മേല്‍ക്കൂരയാക്കിയ അവര്‍ എന്തിന് കേസിനെയും പൊലീസിനെയും ഭയക്കണം? ഈ കുട്ടികള്‍ തൊഴിലെടുത്തിട്ടുവേണം കൂരകളിലെ അടുപ്പ് പുകയാന്‍ .
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരുവുകുട്ടികളുള്ള നഗരമാണ് ഇന്ന് ഡല്‍ഹി. അരലക്ഷം തെരുവുകുട്ടികള്‍ ഈ നഗരത്തിലുണ്ടെന്ന് സേവ് ചില്‍ഡ്രന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റിന്റെ സര്‍വേയില്‍ കണ്ടെത്തി. യൂണിസെഫ് മാനദണ്ഡം അനുസരിച്ചായിരുന്നു സര്‍വേ. തെരുവില്‍ തൊഴിലെടുത്ത് വൈകിട്ട് റോഡുവക്കിലോ, ഓടയുടെ തീരത്തോ കെട്ടിയ കുടിലില്‍ എത്തി വീട്ടുകാരോടൊപ്പം ജീവിക്കുന്നവരാണ് ഇതില്‍ ഒരുവിഭാഗം. ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടുകാരെ കാണാന്‍ ചെല്ലുന്ന കുട്ടികളുമുണ്ട്. തെരുവില്‍ പണിയെടുത്ത് തെരുവില്‍ തന്നെ കിടന്ന് നേരം വെളുപ്പിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍ . ഇവരെ ദുരുപയോഗം ചെയ്ത് കാശുണ്ടാക്കുന്ന ഏജന്റുമാര്‍ ഡല്‍ഹിയുടെ ഇരുട്ടുമൂലകളിലെ നിത്യകാഴ്ച. ലഹരിവസ്തുക്കള്‍ക്ക് അടിമയായ കുട്ടികള്‍ രോഗികളായി അലയുന്നതും പുതുമയല്ല. അത്തരത്തിലൊരു കുട്ടിയെ കണ്ടപ്പോള്‍ കൂടുതല് ;അറിയാനുള്ള ശ്രമം വൃഥാവിലായി. കിഷന്‍ ...ഹരിയാനാ സെ എന്നു പറഞ്ഞ് ചാന്ദ്നി ചൗക്കിലെ ഇടുങ്ങിയ തെരുവിലേക്ക് ഓടിക്കളഞ്ഞു അവന്‍ . പിന്നാലെ ചെന്ന് താവളങ്ങള്‍ തേടാന്‍ ശ്രമിച്ചാല്‍ മുന്നിലെത്തുക ഏജന്റുമാരാകും.
2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നോടിയായി ക്ലീന്‍ ഡല്‍ഹി പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് തെരുവുകുട്ടികളെ നഗരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരേറെയും തിരിച്ചെത്തി. ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ തെരുവുസ്ത്രീകളുടെ കുട്ടികളാണ് ഇവരെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വാദം. ചാന്ദ്നിചൗക്, ചെങ്കോട്ട, പുരാനിദില്ലി, ഐഎന്‍എ, സരോജിനിനഗര്‍ , കരോള്‍ബാഗ് തുടങ്ങി പ്രധാന കച്ചവടകേന്ദ്രത്തിലെല്ലാം തെരുവുകുട്ടികളുടെ എണ്ണം വര്‍ധിച്ചു. ഡല്‍ഹി തണുപ്പിലേക്ക് പൂണ്ടുകഴിഞ്ഞു. നട്ടുച്ചയ്ക്കു പോലും കൊടുംതണുപ്പ്. എല്ല് മരവിപ്പിക്കുന്ന രാത്രികളെ നേരിടാനാകാതെ വലയുകയാണ് തെരുവുകുട്ടികള്‍ .
രണ്ടുമാസം മുമ്പ് പുറത്തുവന്ന സെന്‍സസ് പ്രകാരം തെരുവുകുട്ടികളില് പകുതിയിലധികം നിരക്ഷരര്‍ . അഞ്ചിലൊരു ഭാഗം പെണ്‍കുട്ടികള്‍ . ഭൂരിപക്ഷം കുട്ടികളുടെയും തൊഴില്‍ അലക്കുകാര്‍ക്കും തേപ്പുകാര്‍ക്കും തുണി ശേഖരിക്കലാണ്. ഓരോ മേഖല കേന്ദ്രീകരിച്ച് ഫ്ളാറ്റുകളില്‍ നിന്ന് തുണി എടുത്തുകൊണ്ടുവന്ന് അലക്കിത്തേച്ചശേഷം തിരികെ നല്‍കണം. പണം ഒന്നിച്ചു ശേഖരിക്കാന്‍ അലക്കുകാരന്‍ ആഴ്ചയിലൊരിക്കല്‍ പോകും. തുച്ഛമായ എന്തെങ്കിലും നല്‍കിയാണ് കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. തെരുവിലെ കടകളിലും ഹോട്ടലുകളിലും പണിയെടുക്കുന്നവരും കടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ നടന്നു വില്‍പ്പന നടത്തുന്നവരുമുണ്ട്.
(ദിനേശ്വര്‍മ)
deshabhimani 051211
Subscribe to:
Post Comments (Atom)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരുവുകുട്ടികളുള്ള നഗരമാണ് ഇന്ന് ഡല്‍ഹി. അരലക്ഷം തെരുവുകുട്ടികള്‍ ഈ നഗരത്തിലുണ്ടെന്ന് സേവ് ചില്‍ഡ്രന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റിന്റെ സര്‍വേയില്‍ കണ്ടെത്തി. യൂണിസെഫ് മാനദണ്ഡം അനുസരിച്ചായിരുന്നു സര്‍വേ. തെരുവില്‍ തൊഴിലെടുത്ത് വൈകിട്ട് റോഡുവക്കിലോ, ഓടയുടെ തീരത്തോ കെട്ടിയ കുടിലില്‍ എത്തി വീട്ടുകാരോടൊപ്പം ജീവിക്കുന്നവരാണ് ഇതില്‍ ഒരുവിഭാഗം. ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടുകാരെ കാണാന്‍ ചെല്ലുന്ന കുട്ടികളുമുണ്ട്. തെരുവില്‍ പണിയെടുത്ത് തെരുവില്‍ തന്നെ കിടന്ന് നേരം വെളുപ്പിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍ . ഇവരെ ദുരുപയോഗം ചെയ്ത് കാശുണ്ടാക്കുന്ന ഏജന്റുമാര്‍ ഡല്‍ഹിയുടെ ഇരുട്ടുമൂലകളിലെ നിത്യകാഴ്ച. ലഹരിവസ്തുക്കള്‍ക്ക് അടിമയായ കുട്ടികള്‍ രോഗികളായി അലയുന്നതും പുതുമയല്ല.
ReplyDelete