2ജി സ്പെക്ട്രം അഴിമതിയില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് പങ്കില്ലെന്ന് ടെലികോംമന്ത്രി കപില്‍ സിബല്‍ . പ്രതിപക്ഷം അനാവശ്യമായി ചിദംബരത്തെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിദംബരത്തെ അപകീര്‍ത്തിപ്പെടുത്താനാണ് എന്‍ഡിഎയിലെ ചില കക്ഷികള്‍ ശ്രമിക്കുന്നത്. 2ജി സ്പെക്ട്രം ലഭിച്ച ടെലികോം കമ്പനികള്‍ക്ക് 2008 ജനുവരി 10ന് താല്‍പ്പര്യപത്രം അയക്കുന്നതിനുമുമ്പ് ചിദംബരവും രാജയും കൂടിക്കാഴ്ച നടത്തിയിട്ടില്ല. ധനമന്ത്രാലയത്തിന് ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ധനമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും സ്പെക്ട്രം ഇടപാടില്‍ ക്രമക്കേട് കാട്ടുകയോ തെറ്റായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. ചിദംബരത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന എല്ലാ ആരോപണങ്ങളും തള്ളുകയാണ്. ചിദംബരം തനിക്ക് ഏറെ വിലപ്പെട്ട സഹപ്രവര്‍ത്തകനാണ്. അദ്ദേഹം ഭീതിയോ പക്ഷപാതമോ കൂടാതെയാണ് തന്റെ കടമകള്‍ നിറവേറ്റുന്നത്- സിബല്‍ പറഞ്ഞു.
ധനമന്ത്രിയായിരിക്കെ സ്പെക്ട്രം നിരക്കുകള്‍ പരിഷ്ക്കരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചിദംബരമാണ്. എന്നാല്‍ , പഴയ നിരക്ക് തന്നെ മതിയെന്ന നിലപാടില്‍ ടെലികോംമന്ത്രാലയം ഉറച്ചുനില്‍ക്കുകയായിരുന്നു. ചിദംബരവും രാജയും തമ്മിലുള്ള കൂടിക്കാഴ്ചകളെല്ലാം ടെലികോംകമ്പനികള്‍ക്ക് താല്‍പ്പര്യപത്രങ്ങള്‍ നല്‍കിയ ശേഷമായിരുന്നു. അതുകൊണ്ട് പ്രവേശനഫീസ് നിര്‍ണയിക്കുന്നതില്‍ ചിദംബരം ഇടപെട്ടുവെന്ന് ആക്ഷേപിക്കുന്നത് മാന്യതയല്ല- സിബല്‍ അവകാശപ്പെട്ടു. ചിദംബരത്തിന്റെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി സിബല്‍ രംഗത്തെത്തിയത്.
deshabhimani 111211
2ജി സ്പെക്ട്രം അഴിമതിയില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് പങ്കില്ലെന്ന് ടെലികോംമന്ത്രി കപില്‍ സിബല്‍
ReplyDelete