കൂത്താട്ടുകുളം: 2005-06 കാലഘട്ടം. നാടുമുഴുവന്‍ പനിബാധിച്ചു വിറച്ചിരുന്ന കാലം. കൂത്താട്ടുകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടക്കുന്നവരടക്കം പാരസെറ്റാമോള്‍ ഗുളികവരെ സമീപത്തെ മരുന്നുകടകളില്‍നിന്നു വിലകൊടുത്ത് വാങ്ങുകയായിരുന്നു. അതൊരു കാലം. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യനാളുകളില്‍ത്തന്നെ ഏറെക്കുറെ എല്ലാ മരുന്നുകളും ആശുപത്രിയിലെത്തിച്ചു. പക്ഷേ, സ്ഥലപരിമിതി രോഗികളെയും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ഏറെ വലച്ചു. അന്ന് മൂവാറ്റുപുഴ എംഎല്‍എ ആയിരുന്ന ബാബു പോള്‍ എംഎല്‍എയുടെ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുമടക്കം ഒരു കോടി മുപ്പതു ലക്ഷത്തോളം രൂപയുടെ വികസന മുന്നേറ്റമാണ് പിന്നീട് നാട്ടുകാര്‍ കണ്ടത്. മൂന്നു നിലകളിലായി തലയുയര്‍ത്തിനില്‍ക്കുന്ന ഈ ആശുപത്രിമന്ദിരം ഇന്ന് ഏതു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്നതാണ്.
അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ , നേഴ്സിങ് റൂം, ഡോക്ടര്‍മാരുടെ പരിശോധനമുറികള്‍ തുടങ്ങിയവ ഇവിടെ ആധുനികരീതിയില്‍ പണിതുയര്‍ത്തിയിട്ടുണ്ട്. ആശുപത്രിയുടെ മുറ്റംവരെ ടൈല്‍പാകി മനോഹരമാക്കിയിരിക്കുന്നു. 2006ല്‍നിന്ന് 2010ലേക്കുള്ള കാല്‍വയ്പ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഉച്ചകോടിയിലേക്കുള്ള പ്രയാണംതന്നെയായിരുന്നു. ബിഎച്ച്സി നിലവാരത്തിലേക്കുയര്‍ത്തി കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനും ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. 50 ലക്ഷത്തിന്റെ ഓപ്പറേഷന്‍ തിയറ്റര്‍ , അത്യാഹിതവിഭാഗം മന്ദിരം എന്നിവയ്ക്കുകൂടി അനുമതി നല്‍കി. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്.
എന്നാല്‍ , ചില്ലറ അറ്റകുറ്റപ്പണികളുടെ പേരില്‍ ആശുപത്രിസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ മടിച്ചു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളും സംഘടനകളും ഉയര്‍ത്തിയ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജൂണിലാണ് മന്ദിരത്തിലേക്ക് ഒപി വിഭാഗമടക്കം മാറ്റിയത്. കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം സമീപ പഞ്ചായത്തുകളായ ഇലഞ്ഞി, പാലക്കുഴ, തിരുമാറാടി തുടങ്ങിയ പഞ്ചായത്തുകളിലെ സാധാരണക്കാര്‍ക്കാണ് ഏറെ പ്രയോജനകരമായത്. 2006 വരെയുള്ള അവരനുഭവിച്ച മരുന്നുക്ഷാമത്തിനും ഇടുങ്ങിയ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ക്കും കണക്കുകളില്ലായിരുന്നു. അതില്‍നിന്നൊരു മോചനമായിരുന്നു ആശുപത്രിയുടെ വികസനം അവര്‍ക്കേകിയത്.
deshabhimani 071211
2005-06 കാലഘട്ടം. നാടുമുഴുവന്‍ പനിബാധിച്ചു വിറച്ചിരുന്ന കാലം. കൂത്താട്ടുകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടക്കുന്നവരടക്കം പാരസെറ്റാമോള്‍ ഗുളികവരെ സമീപത്തെ മരുന്നുകടകളില്‍നിന്നു വിലകൊടുത്ത് വാങ്ങുകയായിരുന്നു. അതൊരു കാലം. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യനാളുകളില്‍ത്തന്നെ ഏറെക്കുറെ എല്ലാ മരുന്നുകളും ആശുപത്രിയിലെത്തിച്ചു. പക്ഷേ, സ്ഥലപരിമിതി രോഗികളെയും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ഏറെ വലച്ചു. അന്ന് മൂവാറ്റുപുഴ എംഎല്‍എ ആയിരുന്ന ബാബു പോള്‍ എംഎല്‍എയുടെ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുമടക്കം ഒരു കോടി മുപ്പതു ലക്ഷത്തോളം രൂപയുടെ വികസന മുന്നേറ്റമാണ് പിന്നീട് നാട്ടുകാര്‍ കണ്ടത്. മൂന്നു നിലകളിലായി തലയുയര്‍ത്തിനില്‍ക്കുന്ന ഈ ആശുപത്രിമന്ദിരം ഇന്ന് ഏതു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്നതാണ്.
ReplyDelete