ആഗോളീകൃതസമൂഹത്തില്‍ ജുഡീഷ്യറിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും പൊതുസ്ഥലങ്ങളില്‍ സംഘടിക്കാനും സംസാരിക്കാനുമുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചത് ചരിത്രബോധമില്ലാത്തതുകൊണ്ടാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ടി കെ സി വടുതല ഫൗണ്ടേഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപമാനിതരായി നൂറ്റാണ്ടുകളോളം കഴിഞ്ഞ ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അംബേദ്കര്‍ സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ ചരിത്രപശ്ചാത്തലം അറിയാത്തതു കൊണ്ടാണ് ഇത്തരത്തില്‍ വിധി വന്നത്. ആലുവയില്‍ സ്വകാര്യ ബസുടമകള്‍ക്ക് വാഹനം ഓടിക്കാനുള്ള സൗകര്യത്തിനു വേണ്ടിയല്ല ഭരണഘടനയിലെ മൗലികാവകാശം വിനിയോഗിക്കേണ്ടത്. ഈ ലക്ഷ്യത്തിനുവേണ്ടി സ്വകാര്യ ബസുടമ നല്‍കിയ ഹര്‍ജിയിലാണ് പൊതുസ്ഥലങ്ങളിലെ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും എതിരെയുള്ള വിധി ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ആഗോളീകൃതസമൂഹത്തില്‍ ഭരണഘടനയുടെ ചൈതന്യത്തില്‍നിന്ന് നിയമവ്യവസ്ഥിതിപോലും വ്യതിചലിക്കുകയാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ആഗോളീകരണത്തിന്റെ സ്വാധീനത്തില്‍ അകപ്പെട്ട നിയമനിര്‍മാണസഭകളുടെയും ജുഡീഷ്യറിയുടെയും പല പ്രസ്താവനകളും ജനങ്ങള്‍ക്ക് വിചിത്രമായി തോന്നുന്നുണ്ട്. പണിമുടക്കാന്‍ ഭരണഘടനാപരമായി അവകാശമില്ലെന്നാണ് കോടതി പറയുന്നത്. പണിയെടുക്കുന്നവന് പണിയെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന കാര്യമാണ് കോടതി വിസ്മരിച്ചതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ജസ്റ്റിസ് കെ തങ്കപ്പന്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. ജെ സുധാകരന്‍ , അഡ്വ. കെ വി കുമാരന്‍ , കെ വി മദനന്‍ എന്നിവര്‍ സംസാരിച്ചു. എ കെ അപ്പുക്കുട്ടി മോഡറേറ്ററായി.
deshabhimani 071211
ആഗോളീകൃതസമൂഹത്തില്‍ ജുഡീഷ്യറിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും പൊതുസ്ഥലങ്ങളില്‍ സംഘടിക്കാനും സംസാരിക്കാനുമുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചത് ചരിത്രബോധമില്ലാത്തതുകൊണ്ടാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ReplyDelete