മന്ത്രിസ്ഥാനത്തിനുള്ള ലീഗിന്റെ അവകാശവാദത്തോട് നിഷേധാത്മക നിലപാടില്ലെന്നും എന്നാല്‍ ഇക്കാര്യം യുഡിഎഫ് ചര്‍ച്ചചെയ്തിട്ടില്ലെന്നുമാണ് കെ എം മാണി മലപ്പുറത്ത് തിങ്കളാഴ്ച പറഞ്ഞത്. ലീഗിന്റെ അവകാശവാദത്തെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും മന്ത്രിയുണ്ടെന്ന പ്രഖ്യാപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഇരുവരും. ലീഗിന് ആറ് മന്ത്രിസ്ഥാനത്തിനുവരെ അര്‍ഹതയുണ്ടെന്ന് ചെന്നിത്തല പറഞ്ഞത് തങ്ങളെ പരിഹസിക്കലാണെന്ന് ലീഗ് നേതാക്കള്‍ കരുതുന്നുമുണ്ട്.
പാര്‍ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ തുടങ്ങിയതാണ് ലീഗിന്റെ ഗതികേട്. മാസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിസ്ഥാനം കിട്ടിയില്ല. അലിയാകട്ടെ മന്ത്രിയാകാന്‍ ഒരുങ്ങിയിട്ട് കാലമേറെയായി. ഒടുവില്‍ മന്ത്രിസ്ഥാനത്തില്‍ തീരുമാനമായെന്നും നിയമസഭാ സമ്മേളനത്തിന് ശേഷം സത്യപ്രതിജ്ഞ നടക്കുമെന്നും ഒക്ടോബര്‍ 21ന് കെ പി എ മജീദ് മലപ്പുറത്ത് പ്രഖ്യാപിച്ചു. എന്നാല്‍ നിയമസഭാ സമ്മേളനം കഴിഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഒടുവില്‍ ക്ഷുഭിതരായ അലിയുടെ അനുയായികള്‍ ലീഗിനെതിരെ പോസ്റ്റര്‍ പ്രചാരണം തുടങ്ങി. പിന്നാലെ കഴിഞ്ഞ ദിവസം അലി പാണക്കാട്ടെത്തി അന്ത്യശാസനവും നല്‍കി. അലിക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്ന് കുഞ്ഞാലിക്കുട്ടിയടക്കം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അലിയുടെ അനുയായികള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെയാണ് പിറവം തെരഞ്ഞെടുപ്പിന് ശേഷം അലിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് കെ പി എ മജീദിന് പ്രഖ്യാപിക്കേണ്ടി വന്നത്.
deshabhimani 131211
അഞ്ചാം മന്ത്രിയില്‍ തട്ടി മുസ്ലിംലീഗ് വീണ്ടും പരിഹാസ്യരായി. പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം ലീഗിന്റെ അഞ്ചാം മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രഖ്യപനം ചെന്നിത്തലയും മാണിയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ തന്നെ തള്ളിയിരിക്കയാണിപ്പോള്‍ .
ReplyDelete