തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ തുക പ്രതിമാസം ആയിരം രൂപ ആക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ പി എഫ് ഒ) പദ്ധതി കടലാസില്‍ ഒതുങ്ങിയേക്കും. പദ്ധതി നടപ്പിലാക്കുമ്പോള്‍ വരുന്ന അധിക ചിലവ് വഹിക്കാന്‍ ആരും തയ്യാറാകാത്തതാണ് പദ്ധതി നടപ്പില്‍വരുത്തുന്നതിന് വിലങ്ങ് തടിയാകുന്നത്.
പെന്‍ഷന്‍ പദ്ധതികള്‍ ഉചിതമായ ഭേദഗതികള്‍ വരുത്താനായി കേന്ദ്രസര്‍ക്കാര്‍ രണ്ടായിരത്തിഒമ്പതില്‍ നിയമിച്ച വിദഗ്ധ സമിതിയാണ് കുറഞ്ഞ പെന്‍ഷന്‍ തുക ആയിരമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ തൊഴില്‍ദായകര്‍ ഇപ്പോള്‍ നല്‍കിവരുന്ന 8.33 ശതമാനത്തിനും കേന്ദ്രം നല്‍കിവരുന്ന 1.16 ശതമാനത്തിനും പുറമേ അടിസ്ഥാനവേതനത്തിന്റെ 0.63 ശതമാനം കൂടി അധികമായി നല്‍കേണ്ടിവരും. എന്നാല്‍ ഈ തുക വഹിക്കാന്‍ സര്‍ക്കാരോ തൊഴില്‍ദായകരോ തയ്യാറല്ല.
ഇ പി എഫ് ഒയുടെ കീഴിലുള്ള കേന്ദ്ര തൊഴില്‍മന്ത്രി തലവനായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഈ മാസം 23 ന് യോഗം ചേരും. എന്നാല്‍ അധിക തുക കണ്ടെത്തുന്നതില്‍ ക്രിയാത്മകമായി എന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1995 ലെ ഇ പി എഫ് തൊഴിലാളി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍വരുന്ന 35 ലക്ഷത്തോളം പെന്‍ഷന്‍കാരില്‍ 14 ലക്ഷംപേര്‍ക്കും പ്രതിമാസം അഞ്ഞൂറുരൂപയില്‍ താഴെയാണ് പെന്‍ഷന്‍. ആയിരം രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഏഴ് ലക്ഷം മാത്രം.
ഇതിനിടയില്‍ പെന്‍ഷന്‍ തുകയുടെ അധികഭാരം തൊഴിലാളികളില്‍നിന്നും ഈടാക്കാനുള്ള ഒരു ശ്രമം വ്യാപകമായ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍തുക കണ്ടെത്തേണ്ടത് സര്‍ക്കാരും തൊഴില്‍ദായകരുമാണെന്നും തൊഴിലാളികള്‍ തുക കണ്ടെത്തണമെന്നത് ലോകത്തൊരിടത്തും നിലവിലില്ലാത്ത സമ്പ്രദായമാണെന്നും എ ഐ ടി യു സി കേന്ദ്ര സെക്രട്ടി ഡി എല്‍ സച്ച്‌ദേവ് പറഞ്ഞു.തൊഴില്‍ദായകരുടെ സംഘടനകളും ഇതേനിലപാടില്‍ തന്നെയാണ്. അധിക ചിലവ് തങ്ങള്‍ വഹിക്കണമെന്ന് പറയുന്നത് ന്യായമല്ലായെന്നാണ് അവരുടെ വാദം. ഇ പി എഫ് ഒയുടെ യോഗത്തില്‍ അവര്‍ ഈ വാദം ഉന്നയിച്ചിരുന്നു.
janayugom 141211
തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ തുക പ്രതിമാസം ആയിരം രൂപ ആക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ പി എഫ് ഒ) പദ്ധതി കടലാസില്‍ ഒതുങ്ങിയേക്കും. പദ്ധതി നടപ്പിലാക്കുമ്പോള്‍ വരുന്ന അധിക ചിലവ് വഹിക്കാന്‍ ആരും തയ്യാറാകാത്തതാണ് പദ്ധതി നടപ്പില്‍വരുത്തുന്നതിന് വിലങ്ങ് തടിയാകുന്നത്.
ReplyDeleteപെന്‍ഷന്‍ പദ്ധതികള്‍ ഉചിതമായ ഭേദഗതികള്‍ വരുത്താനായി കേന്ദ്രസര്‍ക്കാര്‍ രണ്ടായിരത്തിഒമ്പതില്‍ നിയമിച്ച വിദഗ്ധ സമിതിയാണ് കുറഞ്ഞ പെന്‍ഷന്‍ തുക ആയിരമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ തൊഴില്‍ദായകര്‍ ഇപ്പോള്‍ നല്‍കിവരുന്ന 8.33 ശതമാനത്തിനും കേന്ദ്രം നല്‍കിവരുന്ന 1.16 ശതമാനത്തിനും പുറമേ അടിസ്ഥാനവേതനത്തിന്റെ 0.63 ശതമാനം കൂടി അധികമായി നല്‍കേണ്ടിവരും. എന്നാല്‍ ഈ തുക വഹിക്കാന്‍ സര്‍ക്കാരോ തൊഴില്‍ദായകരോ തയ്യാറല്ല.