കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ചെറുപുഴ പഞ്ചായത്ത് ജോസ്ഗിരി ചെഞ്ചേരിയന്‍ കുഞ്ഞിരാമന്‍(75) നെയാണ് ശനിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ കുഞ്ഞിരാമനെ കാണാതായിരുന്നു.
രണ്ട് ഏക്കര്‍ സ്ഥലത്ത് കവുങ്ങും തെങ്ങും കൃഷി ചെയ്തിരുന്നു. രോഗം വന്ന് വിളവ് നശിച്ചതോടെ ഇദ്ദേഹം കടുത്ത നിരാശയിലായതായി ബന്ധുക്കള്‍ പറഞ്ഞു. പയ്യന്നൂര്‍ കാര്‍ഷിക ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ കടമെടുത്തിരുന്നു. കൃഷി നശിച്ചതോടെ ബാങ്കിലെ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണം. ഭാര്യ: കാര്‍ത്യായനി. മക്കള്‍ : രാമചന്ദ്രന്‍ , കമലാക്ഷി, പത്മാവതി, ശശിധരന്‍ , ശോഭന, പ്രേമ, ബിന്ദു.
deshabhimani news
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ചെറുപുഴ പഞ്ചായത്ത് ജോസ്ഗിരി ചെഞ്ചേരിയന്‍ കുഞ്ഞിരാമന്‍(75) നെയാണ് ശനിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ കുഞ്ഞിരാമനെ കാണാതായിരുന്നു.
ReplyDelete