പുടിന്റെയും മെദ്വദേവിന്റെയും ജന്മനഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലും ഇരുവര്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി. വഞ്ചകരുടെയും കള്ളന്മാരുടെയും യുണൈറ്റഡ് റഷ്യ പാര്‍ടി തുലയട്ടെയെന്ന് പ്രക്ഷോഭകര്‍ വിളിച്ചുപറഞ്ഞു. "പുടിന്‍ ഇല്ലാത്ത റഷ്യ" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ജനകീയപ്രതിഷേധം. പ്രതിഷേധം തടയാനുള്ള പൊലീസിന്റെ ശ്രമം പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മോസ്കോയില്‍ മുന്നൂറോളം പേരെ അറസ്റ്റുചെയ്തു. പ്രമുഖ അഴിമതി വിരുദ്ധപ്രവര്‍ത്തകനായ അലക്സി നവാല്‍നിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. സെന്റ്പീറ്റേഴസ്ബര്‍ഗില്‍ 120 പേരെ പ്രക്ഷോഭകര്‍ കസ്റ്റഡിയിലെടുത്തു.
അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോകുകയാണ് പുടിനുമുന്നിലുള്ള മാര്‍ഗമെന്നും എന്നാല്‍ , അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ക്രമക്കേട് കോടതിയില്‍ ചോദ്യംചെയ്യാനൊരുങ്ങുകയാണ് അവര്‍ . റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട തെരഞ്ഞെടുപ്പാണ് നടന്നതെന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ഗെന്നഡി സുഗാനോവ് പറഞ്ഞു.
മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും രാഷ്ട്രത്തലവനാകാന്‍ ഒരുങ്ങുന്ന പുടിന്‍ നിലവിലെ പ്രസിഡന്റ് ദിമിത്രി മെദ്വെദെവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിച്ചാണ് യുണൈറ്റഡ് റഷ്യയ്ക്ക് വോട്ടു തേടിയത്. 2000 മുതല്‍ രണ്ടുവട്ടമായി എട്ടുവര്‍ഷം പുടിന്‍ പ്രസിഡന്റായിരുന്നു. തുടര്‍ച്ചയായി മൂന്നുവട്ടം പ്രസിഡന്റാകാന്‍ ഭരണഘടന അനുവദിക്കാത്ത സാഹചര്യത്തിലാണ് 2008ല്‍ മെദ്വദേവിനെ പ്രസിഡന്റാക്കിയത്. അടുത്ത മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുടിന് വലിയ വെല്ലുവിളിയാകുമെന്ന് വ്യക്തമാക്കുന്നതാണ് ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പുഫലം. വന്‍ ക്രമക്കേട് നടത്തിയിട്ടും യുണൈറ്റഡ് റഷ്യപാര്‍ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. 2007ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റ് നേടിയ ഭരണകക്ഷി ഇത്തവണ 50 ശതമാനം വോട്ടുതികച്ചില്ല. എന്നാല്‍ , രണ്ടാമതെത്തിയ കമ്യൂണിസ്റ്റ്പാര്‍ടിക്ക് കഴിഞ്ഞതവണ 57 സീറ്റായിരുന്നത് ഇത്തവണ 92 ആയി.
deshabhimani 071211
No comments:
Post a Comment