Friday, December 9, 2011

സഹായത്തിന് മാനദണ്ഡമാക്കിയത് കോണ്‍ഗ്രസുകാരുടെ ശുപാര്‍ശ

പാലക്കാട്: അനര്‍ഹര്‍ക്ക് സഹായങ്ങള്‍ നല്‍കിയും അര്‍ഹരെ തഴഞ്ഞും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍പരിപാടി പാലക്കാട് ജില്ലയില്‍ പ്രഹസനമായി. ശരീരം തളര്‍ന്നുകിടക്കുന്നവരെയും മാരകരോഗികളെയും പരിപാടിയിലേക്ക് എത്തിച്ച് സഹായമായി പിച്ചക്കാശ് നല്‍കുകയായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ , വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടക്കുന്നവര്‍ , കണ്ണുകാണാത്തവര്‍ , വികലാംഗര്‍ തുടങ്ങി പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത നൂറുകണക്കിന് ആളുകളെയാണ് പരിപാടി നടന്ന വിക്ടോറിയ കേളേജ് മൈതാനിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവന്നത്. നേരിട്ട് എത്തിയാലേ സാമ്പത്തികസഹായം നല്‍കുകയുള്ളൂവെന്നു പറഞ്ഞാണ് നിരാലംബരെ വാഹനങ്ങളില്‍ കൊണ്ടുവന്നത്. ജന്മനാ വൈകല്യം ബാധിച്ച് സംസാരശേഷിയോ കേള്‍വിയോ ഇല്ലാതെ എഴുന്നേറ്റിരിക്കാന്‍പോലും കഴിയാത്തവരെ സ്ട്രക്ച്ചറില്‍ പന്തലില്‍ കൊണ്ടുവന്നു കിടത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇവര്‍ക്ക് നല്‍കിയതാകട്ടെ നാമമാത്രമായ സഹായവും. ന്യായമായ പല അപേക്ഷകളിലും സഹായം അനുവദിച്ചില്ല.

എന്നാല്‍ , കോണ്‍ഗ്രസ് നേതാക്കള്‍ മുഖേന നല്‍കിയ പല അപേക്ഷകളിലും മാനദണ്ഡംനോക്കാതെ സഹായം അനുവദിച്ചു. ആദ്യം ആയിരവും രണ്ടായിരവും നല്‍കിയവര്‍ക്ക് പിന്നീട് അയ്യായിരവും പതിനായിരവുമായി ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനത്തിന് അനുസരിച്ചാണ് സഹായത്തിന്റെ തോത് തീരുമാനിച്ചിരുന്നത്. പല കൗണ്ടറുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതിരുന്നത് ജനങ്ങളെ വലച്ചു. യുവജനങ്ങള്‍ കൂടുതല്‍ എത്തിയ പിഎസ്സി കൗണ്ടറില്‍ ഒരു ജീവനക്കാരന്‍പോലും എത്തിയില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട്ട് മറ്റു മന്ത്രിമാരുടെ അഭാവം ചര്‍ച്ചാവിഷയമായി. മന്ത്രി എ പി അനില്‍കുമാര്‍ മാത്രമാണ് ജനസമ്പര്‍ക്കപരിപാടിക്ക് എത്തിയത്. എന്നാല്‍ , അനില്‍കുമാര്‍ തീര്‍പ്പു കല്‍പ്പിച്ച പരാതികള്‍ക്കുമേല്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

deshabhimani 091211

2 comments:

  1. കോണ്‍ഗ്രസ് നേതാക്കള്‍ മുഖേന നല്‍കിയ പല അപേക്ഷകളിലും മാനദണ്ഡംനോക്കാതെ സഹായം അനുവദിച്ചു. ആദ്യം ആയിരവും രണ്ടായിരവും നല്‍കിയവര്‍ക്ക് പിന്നീട് അയ്യായിരവും പതിനായിരവുമായി ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനത്തിന് അനുസരിച്ചാണ് സഹായത്തിന്റെ തോത് തീരുമാനിച്ചിരുന്നത്.

    ReplyDelete
  2. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റുന്നു. പരിപാടിക്ക് പൊലീസ് മൈതാനിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച പന്തല്‍ പൊളിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ തീരുമാനത്തിന് വിട്ടു. കഴിഞ്ഞ മൂന്നിന് നടത്താനിരുന്ന പരിപാടിക്ക് 20 ലക്ഷത്തോളം ചെലവഴിച്ചാണ് കൂറ്റന്‍ പന്തല്‍ ഒരുക്കിയത്. മാറ്റിവച്ച പരിപാടി അടുത്ത ദിവസം നടക്കുമെന്ന പ്രതീക്ഷയില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റസ് മാനേജ്മെന്റ് കമ്പനി പന്തല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പിഡബ്ലുഡി തനത് ഫണ്ടില്‍നിന്നാണ് ഫണ്ട് ചെലവഴിച്ചത്. പന്തല്‍ നിലനിര്‍ത്തിയാല്‍ വാടക നല്‍കേണ്ടിവരുമെന്നതിനാലും പൊളിച്ചയുടന്‍ വീണ്ടും വന്‍തുക ചെലവഴിച്ചു നിര്‍മിക്കേണ്ടിവരുമെന്നതിനാലും അധികൃതര്‍ ആശയക്കുഴപ്പത്തിലാണ്.

    ReplyDelete