സഹകരണബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥികള്‍ക്ക് പലിശ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. സഹകരണസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനില്‍ അംഗങ്ങളല്ലെന്ന കാരണത്തലാണ് പലിശ സബ്സിഡി കേന്ദ്രം നിഷേധിച്ചത്. ഇതുസംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കിട്ടി. കേരളത്തിലെ സഹകരണബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
നാലുലക്ഷം രൂപ വായ്പയെടുത്ത വിദ്യാര്‍ഥികള്‍ക്ക് 80,000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ പലിശ യിനത്തില്‍ മാത്രം കൂടുതല്‍ നല്‍കേണ്ടി വരും. നിലവില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് രണ്ടുശതമാനമാണ് പലിശയിളവ് നല്‍കുന്നത്. വിദ്യാഭ്യാസ വായ്പാ രംഗത്തുനിന്ന് പൊതുമേഖലാബാങ്കുകളും പുതുതലമുറ ബാങ്കുകളും പതിയെ പിന്മാറാനും തുടങ്ങിയിട്ടുണ്ട്. പല കാരണങ്ങള്‍ നിരത്തി വിദ്യാഭ്യാസവായ്പ ഇക്കൂട്ടര്‍ നിഷേധിക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നത് സഹകരണബാങ്കുകള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് സഹകരണബാങ്കില്‍നിന്ന് വായ്പയെടുത്തിരിക്കുന്നത്. ഇവരെയാകെ പുതിയ കേന്ദ്രതീരുമാനം കടക്കെണിയിലാക്കും. ഇന്ത്യയിലെ ബാങ്കുകളുടെ വെറും കൂട്ടായ്മ മാത്രമാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ . സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയോ പദവിയോ ഇല്ലാത്ത ഈ സംഘടനയില്‍ അംഗമല്ലെന്നതിന്റെ പേരില്‍ വായ്പയെടുത്ത വിദ്യാര്‍ഥികളുടെ അവകാശം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. കേരളത്തില്‍ സഹകരണ ബാങ്കുകള്‍ വാണിജ്യബാങ്കുകള്‍ക്ക് സമാനമായ സേവനങ്ങളെല്ലാം നല്‍കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം മെഹ്ബൂബ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
deshabhimani 091211
No comments:
Post a Comment