ശത്രുസേനാതാവളങ്ങളുടെയും മറ്റും ഉപഗ്രഹദൃശ്യങ്ങള്‍ വിശകലനം ചെയ്യാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ വിവാദ കമ്പനിയുമായി കരസേന 165 കോടി രൂപയുടെ കരാര്‍ ഒപ്പിടുന്നു. 1996ലെ മുന്‍ കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ റോള്‍ട്ട എന്ന കമ്പനിയുമായാണ് പുതിയ കരാര്‍ ഒപ്പിടുന്നത്. നേരത്തെ നല്‍കിയ ഉപകരണങ്ങള്‍ നവീകരിക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയര്‍ സൗജന്യമായി നല്‍കാമെന്ന കരാര്‍വ്യവസ്ഥ ഇവര്‍ ലംഘിച്ചിരുന്നു. ഇപ്പോള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയറിന്റെ ലൈസന്‍സും ഈ കമ്പനിക്കില്ല. വരുംദിനങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുള്ള ഈ ഇടപാടിന്റെ വിവരങ്ങള്‍ "ദ ഹിന്ദു" ദിനപത്രമാണ് പുറത്തുവിട്ടത്.
കൃത്രിമ ഉപഗ്രഹങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കരസേനയുടെ രഹസ്യാന്വേഷണവിഭാഗമായ എംഐ 17ന് സഹായിക്കുന്ന ജ്യാമിതീയ ചിത്രങ്ങള്‍ , ഭൂമിശാസ്ത്രപരമായ ചിത്രങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍വിതരണം ചെയ്തിരുന്നത് റോള്‍ട്ടയാണ്. ഇന്റര്‍ഗ്രാഫ്, ഒറക്കിള്‍ , ബെന്‍ഡ്ലി എന്നീ സോഫ്റ്റ്വെയര്‍ ദാതാക്കളില്‍നിന്നുള്ള ലൈസന്‍സോടുകൂടിയാണ് 1996ല്‍ റോള്‍ട്ട ഈ കരാര്‍ ഏറ്റെടുക്കുന്നത്. 1996 മുതല്‍ 2008 വരെ ഇത് തുടര്‍ന്നു. എന്നാല്‍ , 2008ല്‍ ഈ ആവശ്യങ്ങള്‍ക്കായി 14 പുതിയ ഉപകരണങ്ങള്‍ക്ക് കരാര്‍ നല്‍കിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. മുന്‍കരാര്‍ പ്രകാരം സോഫ്റ്റ്വെയറിന്റെ നവീകരണവും ശേഷിവര്‍ധിപ്പിക്കലും റോള്‍ട്ട സൗജന്യമായി നിര്‍വഹിക്കണമായിരുന്നു. എന്നാല്‍ ,2008ല്‍ പുതിയ സോഫ്റ്റ്വെയര്‍ സൗജന്യമായി നല്‍കണമെന്ന ബാധ്യതയില്‍നിന്ന് റോള്‍ട്ടയെ ഒഴിവാക്കി.
1998 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ റോള്‍ട്ടയ്ക്ക് 506.45 കോടി രൂപയാണ് നല്‍കിയത്. ഇതിനുപുറമെ അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 40.66 കോടി രൂപയും നല്‍കി. എന്നാല്‍ , എംഐ 17ന്റെ ദൃശ്യവിശകലനവേഗം സമാനമായ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ(എന്‍ടിആര്‍ഒ) സംവിധാനത്തിന്റെ ഏഴിലൊന്നായി ചുരുങ്ങി. എംഐ 17ന് നല്‍കിയിരുന്ന സോഫ്റ്റ്വെയറുകളുടെയെല്ലാം പേരിനൊപ്പം "റോള്‍ട്ട" എന്ന് ചേര്‍ത്തിരുന്നു. ഇതോടെ ഉപകരണങ്ങള്‍ ഓരോന്ന് വാങ്ങുമ്പോഴും സോഫ്റ്റ്വെയറിന് പണം നല്‍കേണ്ടിവന്നു.
എന്നാല്‍ , ഈ ആരോപണം റോള്‍ട്ട നിഷേധിച്ചു. അമേരിക്കന്‍ കമ്പനിയായ ഇന്റര്‍ഗ്രാഫ് ഉള്‍പ്പെടെയുള്ള സോഫ്റ്റ്വെയര്‍ ദാതാക്കളില്‍നിന്നുള്ള അനുമതിയോടെയാണ് യന്ത്രങ്ങള്‍ വിതരണംചെയ്യുന്നതെന്നും ഇവര്‍ വാദിച്ചു. ഇന്റര്‍ഗ്രാഫില്‍നിന്ന് എല്ലാ തരത്തിലുമുള്ള ഗ്യാരണ്ടി ലഭിച്ചതായി കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റുമായി 2010 സെപ്തംബറില്‍ റോള്‍ട്ട കത്തയച്ചു. ഈ സര്‍ട്ടിഫിക്കറ്റില്‍ ബ്രിഗേഡിയര്‍ അന്‍ജും ഷബാബാണ് ഒപ്പുവച്ചത്. ഇയാള്‍ പ്രതിരോധവകുപ്പ് റോള്‍ട്ടയില്‍നിന്ന് സാമഗ്രികള്‍ വാങ്ങുന്നതിന്റെ ചുമതലക്കാരനായിരുന്നു; ഒപ്പം മിലിട്ടറി ഇന്റലിജന്‍സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും. എന്നാല്‍ , റോള്‍ട്ടയ്ക്ക് ഇന്റര്‍ഗ്രാഫില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിപത്രം ലഭിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇന്റര്‍ഗ്രാഫ് തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കരാറില്‍ തിരിമറി നടത്തിയ റോള്‍ട്ടയുമായി വീണ്ടും 165 കോടി രൂപയുടെ കരാറിന് കരസേന ഒരുങ്ങുന്നത്. ടെന്‍ഡര്‍ വിളിച്ചു മാത്രമേ യന്ത്രങ്ങള്‍ വാങ്ങാവൂ എന്ന പ്രതിരോധ സംഭരണ വകുപ്പിന്റെ നിര്‍ദേശം അവഗണിച്ചാണ് കരസേന വിവാദ കരാറിലേക്ക് നീങ്ങുന്നത്.
deshabhimani 091211

ReplyDelete