കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ "ആദിമധ്യാന്തം" സിനിമയുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി നല്‍കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിയും തയ്യാറായില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടറുമായ കെ കുഞ്ഞിക്കൃഷ്ണന്‍ കുറ്റപ്പെടുത്തി. കമ്മിറ്റിക്ക് ലഭിച്ച "ആദിമധ്യാന്ത"ത്തിന്റെ ഡിവിഡി പൂര്‍ണമായിരുന്നു. കമ്മിറ്റിക്ക് ലഭിച്ച ഡിവിഡിയില്‍ ചിത്രത്തിന്റെ പേരും സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ വിവരവും ഉണ്ടായിരുന്നു. അക്കാദമിക്ക് പുറത്ത് കൊണ്ടുപോയി മന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണിച്ച ഡിവിഡി വേറൊന്നാകാനാണ് സാധ്യത. അക്കാദമിക്ക് അകത്തുതന്നെ തിരിമറി നടന്നിരിക്കാം. അതേപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന് കത്ത് നല്‍കിയത്. കത്തിന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദിമധ്യാന്തം അടക്കം മിക്ക മലയാള സിനിമകള്‍ക്കും സബ് ടൈറ്റില്‍ ഉണ്ടായിരുന്നില്ല. സബ്ടൈറ്റില്‍ ചേര്‍ക്കാറുള്ളത് അക്കാദമിയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി തെരഞ്ഞെടുത്ത സിനിമ മേളയില്‍നിന്ന് ഒഴിവാക്കുന്നത് ഇതാദ്യമായാണ്. മലയാളചിത്രമില്ലാതെ കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത് മലയാളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 061211
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ "ആദിമധ്യാന്തം" സിനിമയുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി നല്‍കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിയും തയ്യാറായില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടറുമായ കെ കുഞ്ഞിക്കൃഷ്ണന്‍ കുറ്റപ്പെടുത്തി.
ReplyDelete