കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കാകുന്നു. സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സിലില്‍നിന്ന് വായ്പയെടുത്ത മൂന്ന് കര്‍ഷകരെ തുക തിരിച്ചടച്ചില്ല എന്നപേരില്‍ അറസ്റ്റുചെയ്ത് കോടതി കയറ്റി. ഇവരെ റിമാന്‍ഡ് ചെയ്യാനുള്ള ശ്രമം കര്‍ഷകസംഘടനകളുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് നടപ്പായില്ല.
കണിയാമ്പറ്റയിലെ സൗത്ത് മലബാര്‍ ഗ്രാമീണബാങ്കാണ് പഞ്ചായത്തിലെ കാര്യമ്പാടി പുതൂര്‍ ആനഞ്ചേരി ബിജു, അരിമുള പിലാക്കാട് ദാമോദരന്‍ , കാര്യമ്പാടി പൂതൂര്‍ മൈലോത്ത് സണ്ണി എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. 2007ല്‍ വാഴക്കൃഷി ചെയ്യുന്നതിന് ഇവരുള്‍പ്പെടെ 12 പേര്‍ 25,000 രൂപ വീതം വിഎഫ്പിസികെ മുഖാന്തിരം ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. വാഴ മുഴുവന്‍ കാറ്റില്‍ നശിച്ചെങ്കിലും അടുത്തവര്‍ഷംതന്നെ ഇവര്‍ പണം സംഘടിപ്പിച്ച് ബാങ്കില്‍ അടയ്ക്കാന്‍ചെന്നു. ഗ്രൂപ്പായി എടുത്ത വായ്പയായതിനാല്‍ എല്ലാവരും ഒന്നിച്ചുവന്നാലേ പണം തിരിച്ചടയ്ക്കാനാകൂ എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് തിരിച്ചുവന്ന ഇവര്‍ക്ക് പിന്നീട് പണം അടയ്ക്കാന്‍ സാധിച്ചില്ല. കൃഷി നശിച്ചതിനുള്ള ഇന്‍ഷുറന്‍സ് തുക അനുവദിച്ചുവെങ്കിലും തുക ബാങ്കിലായതിനാല്‍ ലഭിച്ചില്ല. പലിശയുള്‍പ്പെടെ 32,000 രൂപയായിരുന്നു വായ്പാതുക. തുക അടയ്ക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്ത് കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. തുക അടയ്ക്കാനായിരുന്നു കോടതി ഉത്തരവ്. തുക അടയ്ക്കാനില്ല എന്നു പറഞ്ഞതോടെ ഇവരെ കോടതി റിമാന്‍ഡ്ചെയ്യാന്‍ ഉത്തരവിട്ടു.
ഇതേസമയം കര്‍ഷകര്‍ കണിയാമ്പറ്റയില്‍ ബാങ്ക് ഉപരോധവും തുടങ്ങി. ഹരിതസേന, ജപ്തിവിരുദ്ധ സമിതി പ്രവര്‍ത്തകരാണ് ബാങ്കില്‍ എത്തിയത്. റിമാന്‍ഡുചെയ്യുന്നവരുടെ ചെലവായി കോടതിയില്‍ ബാങ്ക് ഒരു തുക കെട്ടിവയ്ക്കണം. ബാങ്ക് ഉപരോധത്തെത്തുടര്‍ന്ന് തുക കെട്ടിവയ്ക്കേണ്ടെന്ന് ബാങ്ക് മാനേജര്‍ നിര്‍ദേശിച്ചു. പിന്നീട് കോടതി പിരിയുന്ന അഞ്ചുമണിവരെയും ബാങ്ക് തുക കെട്ടിവയ്ക്കാത്തതിനാല്‍ കര്‍ഷകരെ വിട്ടയക്കുകയായിരുന്നു. അതേസമയം കാര്‍ഷിക വായ്പയായാണ് കര്‍ഷകര്‍ തുക വാങ്ങിയതെങ്കിലും ഇപ്പോള്‍ വ്യാവസായിക വായ്പയായി മാറിയത്രെ. കര്‍ഷകസംഘം പ്രവര്‍ത്തകരും കോടതി പരിസരത്ത് എത്തിയിരുന്നു. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതായും ജപ്തി നിര്‍ത്തിവയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
deshabhimani 071211

ReplyDelete