മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിഷേധിച്ചു. ജലനിരപ്പ് താഴ്ത്തേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ ഒരു സാഹചര്യം നിലവിലുണ്ടായിരുന്നുവെങ്കില്‍ ഉന്നതാധികാരസമിതി അക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടിയിരുന്നു. അതുണ്ടാകാത്തതിനാല്‍ പരിഭ്രാന്തി വേണ്ടെന്നും ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതിയെ തന്നെ സമീപിലച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ സമിതി ഇടപെടും. അണക്കെട്ടിന് സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ജ. ഡി കെ ജയിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതില്‍ കേരളത്തിലെ മന്ത്രിമാരെയും മറ്റും വിലക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തില്‍ കോടതി ഇടപെടില്ല. കോടതിവിധിയും മറ്റും സൂചിപ്പിച്ചുകൊണ്ട് ദേശീയമാധ്യമങ്ങളില്‍ പരസ്യം നല്‍കിയ തമിഴ്നാടിന്റെ നീക്കത്തെ കോടതി ശക്തിയായി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ പ്രകോപനമായ രീതിയില്‍ ആരും പെരുമാറരുത്. കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശം പോലും പരസ്യത്തില്‍ ഉപയോഗിച്ചു. ഭൂകമ്പത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അടിയന്തിരസാഹചര്യമുണ്ടായാല്‍ ഉടന്‍തന്നെ ഉന്നതാധികാരസമിതിയെ സമീപിക്കാനും ഉത്തരവുപുറപ്പെടുവിക്കാനും കേരളത്തിന് അവസരമുണ്ട്. ആശങ്കാകുലമായ സാഹചര്യമുണ്ടായാല്‍ അക്കാര്യം കോടതിയെ സമിതി അറിയിക്കുകയോ സ്വന്തമായി ഉത്തരവിറക്കുകയോ ചെയ്യാം. ജലനിരപ്പ് 120 അടിയായി ഉയര്‍ത്തണമെന്ന ആവശ്യം മാത്രമാണ് കേരളം ഉന്നയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കകള്‍ സുപ്രീം കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
deshabhimani news
മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിഷേധിച്ചു. ജലനിരപ്പ് താഴ്ത്തേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ ഒരു സാഹചര്യം നിലവിലുണ്ടായിരുന്നുവെങ്കില്‍ ഉന്നതാധികാരസമിതി അക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടിയിരുന്നു. അതുണ്ടാകാത്തതിനാല്‍ പരിഭ്രാന്തി വേണ്ടെന്നും ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതിയെ തന്നെ സമീപിലച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.
ReplyDelete