Friday, December 16, 2011

ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വ്യതാസപ്പെടുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധന നയാവലോകന യോഗമാണ്് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു തീരുമാനിച്ചത്.

രൂപയുടെ വിനിമയനിരക്കില്‍ തുടര്‍ച്ചയായി ഇടിവുണ്ടാവുകയും പണപ്പെരുപ്പനിരക്ക് സുസ്ഥിരമായി നിലനിര്‍ത്താന്‍ കഴിയാതിരിക്കുയും ചെയ്ത സാഹചര്യത്തിലാണ് നിരക്കുകള്‍ റിസര്‍വ് ബാങ്ക് വ്യത്യാസപ്പെടുത്താത്തതെന്നു കരുതുന്നു. രാജ്യത്തെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്ക് (റിപ്പോ) തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയായിരുന്നു. നിലവില്‍ എട്ടരശതമാനമാണ്. 21 മാസത്തിനിടെ 13 തവണ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും പണപ്പെരുപ്പം കുറഞ്ഞില്ല. രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ വരികയോ നിലവില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസം അവസാനിച്ച വാരത്തിലും പണപ്പെരുപ്പ നിരക്ക് കാര്യമായി മാറ്റമുണ്ടായിട്ടില്ല. ഭക്ഷ്യപണപ്പെരുപ്പം 4.15 ലെത്തുകയും ചെയ്തു. ഡോളറുമായുള്ള വിനിമയനിരക്കില്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലില്ലാത്ത വിധം ഇടിഞ്ഞു.

ഈ വര്‍ഷത്തെ ആഭ്യന്തര മൊത്ത ഉല്‍പാദനവളര്‍ച്ച നിരക്ക് ഏഴരശതമാനത്തിലൊതുങ്ങുമെന്ന് ധനമന്ത്രി ലോകസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ഇത് 7.3 ശതമാനമായിരുന്നു. മുന്‍വര്‍ഷത്തില്‍ ഇത് 8.6 ശതമാനമായിരുന്നു. വ്യവസായരംഗത്ത് വന്‍ തളര്‍ച്ചയനുഭവപ്പെട്ടു. വളര്‍ച്ചനിരക്ക് പൂജ്യത്തിലും താഴ്ന്ന് വിരുദ്ധപ്രവണത കാട്ടി. കഴിഞ്ഞ വര്‍ഷം ഇത് 8.1 ആയിരുന്നു. നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമുണ്ടാകുമെന്ന് പൊതുവേ നിരീക്ഷിക്കപ്പെട്ടിരുന്നു.

deshabhimani news

1 comment:

  1. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വ്യതാസപ്പെടുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധന നയാവലോകന യോഗമാണ്് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു തീരുമാനിച്ചത്.

    ReplyDelete