വേശ്യാവൃത്തി നിയമം മൂലം നിരോധിക്കാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുന്നു. ഈ രംഗത്തെ പണത്തിനുവേണ്ടിയുളള വ്യാപകമായ ആക്രമണങ്ങള്‍ രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുളള വിലയിരുത്തലിനെ തുടര്‍ന്നാണിത്.
വേശ്യാവൃത്തി പൂര്‍ണമായും നിരോധിച്ചു കൊണ്ടുളള ബില്‍ ഉടന്‍ തന്നെ നാഷണല്‍ അസംബഌയ്ക്ക് മുന്നില്‍ വരും. ഇത് പാസ്സാകുകയാണെങ്കില്‍ അടുത്ത മാസത്തോടെ നിയമപരമായി ഫ്രാന്‍സില്‍ വേശ്യാവൃത്തി നിരോധിക്കപ്പെടും.
എന്നാല്‍ അഭിസാരികമാര്‍ക്ക് നേരേയുളള കടുത്ത മനുഷ്യാവകാശലംഘനമാണ് ബില്ലെന്ന് ആരോപിച്ച് ഒരു സംഘം മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ ഏതാണ്ട് 20,000 പേരാണ് വേശ്യാവൃത്തി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്നത്. 1960 മുതല്‍ വേശ്യാവൃത്തി നിരോധിക്കാന്‍ ഫ്രഞ്ച് ഭരണകൂടം ശ്രമം നടത്തിവരികയാണ്. 1999 ല്‍ സ്വീഡനും വേശ്യാവൃത്തി ഔദ്യോഗികമായി നിരോധിച്ചിരുന്നു.
janayugom 071211
വേശ്യാവൃത്തി നിയമം മൂലം നിരോധിക്കാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുന്നു. ഈ രംഗത്തെ പണത്തിനുവേണ്ടിയുളള വ്യാപകമായ ആക്രമണങ്ങള്‍ രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുളള വിലയിരുത്തലിനെ തുടര്‍ന്നാണിത്.
ReplyDelete