സിയാറ്റില്‍: വാള്‍സ്ട്രീറ്റ് കൈയ്യടക്കല്‍ സമരത്തിന്റെ ചുവടുപിടിച്ച് ലോക നഗരങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ പുതിയ രീതിയിലേയ്ക്ക് മാറുന്നു. പൊതുസ്ഥലങ്ങള്‍ കൈയ്യടക്കി നടന്ന സമരങ്ങളില്‍ നിന്ന് മാറി ജപ്തി നടപടികള്‍ക്ക് വിധേയമായ വീടുകളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുളള സമരത്തിനാണ് പ്രക്ഷോഭകര്‍ തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തിക അസമത്വത്തിനെതിരെ ചൂണ്ടുവിരല്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സമരമാര്‍ഗ്ഗം.
വീട്ടുടമസ്ഥര്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന വീടുകള്‍ കേന്ദ്രീകരിച്ച് 25 നഗരങ്ങളില്‍ പ്രക്ഷോഭകര്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ സ്ഥലത്തെ വീട് കേന്ദ്രീകരിച്ച് റാലി സംഘടിപ്പിച്ചു. വിസിലുകളും ഹോണുകളും മുഴക്കി സര്‍ക്കാരിനെതിരേയും കോര്‍പ്പറേറ്റ് മേധാവികള്‍ക്കെതിരേയുമുളള പ്രതിഷേധം രേഖപ്പെടുത്തി.
ന്യൂയോര്‍ക്കില്‍ ജനവാസ കേന്ദ്രത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വീടുകളല്ല ഒഴിപ്പിക്കേണ്ടത് ബാങ്കുകളാണെന്ന് മുദ്രാവാക്യം മുഴക്കി. ലോസ് ഏയ്ഞ്ചല്‍സില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആറംഗകുടുംബത്തിന്റെ വീടിനുമുന്നിലായിരുന്നു പ്രക്ഷോഭം. ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുമെതിരെയുളള സമരപ്രഖ്യാപനമാണിതെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു.
അമേരിക്കയില്‍ 11 ദശലക്ഷത്തോളം പേര്‍ ഭവനവായ്പയിലെ കുടിശ്ശിഖ അടയ്ക്കാത്തതിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ട വീടുകള്‍ ജനങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. സിയാറ്റിലിലാണ് ഇത്തരത്തിലുളള ആദ്യ സമരത്തിന് വേദിയൊരുങ്ങിയത്. ബാങ്കുകളും ഭൂവുടമകളും വേണ്ട എന്ന മുദ്രാവാക്യമാണ് ഇവിടെ നിന്നും ഉയര്‍ന്നത്. സിയാറ്റിലിലും പോര്‍ട്ട്‌ലാന്‍ഡിലും പ്രക്ഷോഭകര്‍ക്കു നേരേ പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിനിടെ കഴിഞ്ഞ ദിവസം ന്യൂ ഓര്‍ലീന്‍സില്‍ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിച്ച പൊലീസിന്റെ നടപടി കോടതി തടഞ്ഞു. പ്രക്ഷോഭകര്‍ക്കും ഭവനരഹിതര്‍ക്കും ന്യൂ ഓര്‍ലീന്‍സിലെ പാര്‍ക്കില്‍ തുടര്‍ന്നും ക്യാമ്പ് ചെയ്യാന്‍ ജഡ്ജി അനുമതി നല്‍കി.
കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ക്കും ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുമെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു വരുമ്പോള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചാല്‍ പ്രത്യാഘാതം എന്തായിരിക്കുമെന്ന ആശങ്കയിലാണ് അതാത് സര്‍ക്കാരുകള്‍.
janayugom 091211
വാള്‍സ്ട്രീറ്റ് കൈയ്യടക്കല്‍ സമരത്തിന്റെ ചുവടുപിടിച്ച് ലോക നഗരങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ പുതിയ രീതിയിലേയ്ക്ക് മാറുന്നു. പൊതുസ്ഥലങ്ങള്‍ കൈയ്യടക്കി നടന്ന സമരങ്ങളില്‍ നിന്ന് മാറി ജപ്തി നടപടികള്‍ക്ക് വിധേയമായ വീടുകളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുളള സമരത്തിനാണ് പ്രക്ഷോഭകര്‍ തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തിക അസമത്വത്തിനെതിരെ ചൂണ്ടുവിരല്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സമരമാര്‍ഗ്ഗം.
ReplyDelete