ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തുടരുന്നത് സംബന്ധിച്ച് ഹിതപരിശോധന വേണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമായി.
അംഗരാജ്യങ്ങളുടെമേല്‍ ജനദ്രോഹപരമായ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഫ്രാന്‍സ്-ജര്‍മന്‍ സംയുക്ത നീക്കത്തെ തുടര്‍ന്നാണിത്. നികുതിഭാരം കൂട്ടുന്നതിനും കര്‍ക്കശമായ ചിലവ് ചുരുക്കല്‍ നടപടികളിലൂടെ സാമൂഹ്യസുരക്ഷാ നടപടികള്‍ നിര്‍ത്തലാക്കാനുമുള്ള നിര്‍ദേശങ്ങളാണ് ഇരുരാജ്യങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. ദുരമൂത്ത കുത്തകമുതലാളിത്തത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോലാസ് സാര്‍കോസിയും ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലമെര്‍ക്കലും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളുടെയും പാര്‍ലമെന്റുകളുടെയും പരമാധികാരം അട്ടിമറിക്കുന്നതാണ് നിര്‍ദേശങ്ങളെന്നും വിമര്‍ശനമുയര്‍ന്നു.
മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ മൂന്നു ശതമാനത്തില്‍ കൂടുതല്‍ കടംവരുത്തിവെക്കുന്ന അംഗരാഷ്ട്രങ്ങളുടെമേല്‍ പിഴചുമത്തണമെന്നതും ഫ്രഞ്ച് - ജര്‍മന്‍ നിര്‍ദേശങ്ങളിലുള്‍പ്പെടുന്നു.
ബ്രിട്ടനില്‍ ഭരണകക്ഷിയായ ടോറി പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍പോലും ഹിതപരിശോധനവേണമെന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിനുനേര്‍ക്ക് മുഖംതിരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഡേവിഡ് കമറൂണ്‍. 1990 ല്‍ ടോറി കക്ഷിയുടെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്ക് അധികാരം നഷ്ടപ്പെട്ട അതേസ്ഥിതിവിശേഷമാണ് ഡേവിഡ് കമറൂണും നേരിടുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ കാമ്പെയിന് നേതൃത്വം നല്‍കുന്ന ലേബര്‍ കക്ഷി എം പി ഡെന്നീസ് സ്‌കിന്നര്‍ പറഞ്ഞു.
janayugom 09122
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തുടരുന്നത് സംബന്ധിച്ച് ഹിതപരിശോധന വേണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമായി.
ReplyDelete