ക്രിമിനല്‍ കേസില്‍ പ്രതിയായ തന്റെ കക്ഷിക്കുവേണ്ടി പി ചിദംബരം ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്തതായി പരാതി. 1999ല്‍ പ്രതിപക്ഷ എംപിയായിരിക്കെ ചിദംബരം അഭിഭാഷകനായി പ്രാക്ടീസ് തുടര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായ കേസിലെ പ്രതിക്കുവേണ്ടിയാണ് ചിദംബരം കേന്ദ്ര ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്തത്. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷബഹിഷ്കരണം നേരിടുന്നതിനിടെയാണ് ചിദംബരത്തിനെതിരെ പുതിയ ആക്ഷേപമുയര്‍ന്നത്.
സോണിയാഗാന്ധിയുടേതടക്കം എംപിമാരുടെ വ്യാജലെറ്റര്പാഡ് അച്ചടിച്ച് ദുരുപയോഗം ചെയ്ത കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ രക്ഷപ്പെടുത്താനാണ് ചിദംബരം ശ്രമിച്ചത്. എഐഎഡിഎംകെയും ബിജെപിയും ഈ പ്രശ്നം ഉയര്‍ത്തി ബഹളം വച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. രാജ്യസഭയും 50 മിനിട്ട് മുടങ്ങി. എന്നാല്‍ , ഇക്കാര്യത്തില്‍ ചിദംബരത്തിന് ബന്ധമില്ലെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ബഹളം നടക്കുമ്പോള്‍ ഇരുസഭകളിലും മന്ത്രി ചിദംബരം എത്തിയിരുന്നില്ല. ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ പഞ്ചനക്ഷത്ര ഹോട്ടലുടമ എസ് പി ഗുപ്തയുടെ കമ്പനിയായ സണ്‍ എയറും ധന സ്ഥാപനമായ വിഎല്എസും തമ്മിലുള്ള കേസില്‍ ചിദംബരം തന്റെ കക്ഷിയായ ഗുപ്തയെ വഴിവിട്ട് സഹായിക്കുകയായിരുന്നു.
ഗുപ്തയുടെ ഹോട്ടല്ക്കമ്പനിക്ക് സാമ്പത്തികസഹായം നല്‍കുന്നത് വിഎല്‍എസ് ആണ്. സാമ്പത്തിക വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായതിനെത്തുടര്‍ന്ന് വിഎല്‍എസ് 99ല്‍ ഗുപ്തയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കോടതിയില്‍ പരാതി നല്കി. ഈ കേസിലാണ് ചിദംബരം ഹാജരായത്. കോടതിയില്‍ കേസ് നടക്കവെ തന്നെ വിഎല്‍എസ് ഡല്‍ഹിയിലെ മൂന്നു പൊലീസ് സ്റ്റേഷനുകളില്‍ ഗുപ്തയ്ക്കെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്ഐആര്‍ പിന്‍വലിക്കുന്നതിനാണ് ചിദംബരം ഇടപെട്ടത്. എംപിമാരുടെ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ച് ദുരുപയോഗംചെയ്തതിന് ഗുപ്തയ്ക്കെതിരെയുള്ള രണ്ടു കേസുകളും പിന്‍വലിക്കുന്നതിനും ചിദംബരം ആഭ്യന്തര മന്ത്രിയായ ശേഷം നിരന്തരം ഇടപെട്ടുവെന്നാണ് ആരോപണം. കേസിന്റെ സ്ഥിതി അന്വേഷിച്ച് ഡല്‍ഹി സിറ്റി പൊലീസ് കമീഷണര്‍ക്കും കേസുകള്‍ നിലനില്‍ക്കുന്ന സ്റ്റേഷനുകളിലേക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. എഫ്ഐആര്‍ റദ്ദാക്കുന്നതിനെക്കുറിച്ച് നിയമമന്ത്രാലയത്തിന്റെ അഭിപ്രായവും ആഭ്യന്തരമന്ത്രാലയം കത്തിലൂടെ തേടി.
2ജി കേസില്‍ എന്‍ഡിഎ ബഹിഷ്കരണം നേരിടുന്ന ചിദംബരത്തിനെതിരെ കൂടുതല്‍ രൂക്ഷമായ പ്രതിഷേധമാണ് വ്യാഴാഴ്ച ലോക്സഭയില്‍ ഉയര്‍ന്നത്. ചോദ്യോത്തരവേളയ്ക്കുശേഷം ശൂന്യവേള തുടങ്ങിയപ്പോഴാണ് എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയും ബിജെപി അംഗങ്ങള്‍ എഴുന്നേറ്റുനിന്നും ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ടത്. ബിജെപിയിലെ യശ്വന്ത്സിന്ഹയാണ് പ്രശ്നം ഉന്നയിച്ചത്. ചിദംബരത്തിനെതിരെ വാര്‍ത്തവന്ന ഇംഗ്ലീഷ്പത്രം ഉയര്‍ത്തിയായിരുന്നു പ്രതിക്ഷേധം. തുടര്‍ന്ന് സഭ രണ്ടു വരെ നിര്‍ത്തിവച്ചു. പകല്‍ രണ്ടിന് സഭഭചേര്ന്നപ്പോള് ജനതാദള്‍ -യു നേതാവ് ശരദ്യാദവ് ഈ പ്രശ്നം വീണ്ടുമുയര്‍ത്തി. എഐഎഡിഎംകെ പ്രവര്‍ത്തകള്‍ വീണ്ടും നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ ചെയറിലുണ്ടായിരുന്ന കരിയമുണ്ട സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. രാജ്യസഭയില്‍ രാവിലെ ചന്ദന്‍ മിത്രയാണ് ചിദംബരത്തിനെതിരായ ആരോപണം ഉയര്‍ത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതോടെ ചോദ്യോത്തരവേള 50 മിനിറ്റ് മുടങ്ങി. സഭ നടത്താനാകാത്ത സ്ഥിതി വന്നതോടെ ചെയര്മാന് ഹമീദ്അന്‍സാരി ഉച്ചവരെ നിര്‍ത്തിവച്ചു.
(ദിനേശ്വര്‍മ)
deshabhimani 161211
ക്രിമിനല്‍ കേസില്‍ പ്രതിയായ തന്റെ കക്ഷിക്കുവേണ്ടി പി ചിദംബരം ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്തതായി പരാതി. 1999ല്‍ പ്രതിപക്ഷ എംപിയായിരിക്കെ ചിദംബരം അഭിഭാഷകനായി പ്രാക്ടീസ് തുടര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായ കേസിലെ പ്രതിക്കുവേണ്ടിയാണ് ചിദംബരം കേന്ദ്ര ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്തത്. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷബഹിഷ്കരണം നേരിടുന്നതിനിടെയാണ് ചിദംബരത്തിനെതിരെ പുതിയ ആക്ഷേപമുയര്‍ന്നത്.
ReplyDeleteആഭ്യന്തരമന്ത്രി ചിദംബരത്തെ നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷപ്രതിഷേധം. ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും ആദ്യം ഉച്ചവരെ നിര്‍ത്തിവെച്ചു. പിന്നീട് സമ്മേളിച്ചുവെങ്കിലും ബഹളത്തെത്തുടര്‍ന്ന് പിരിഞ്ഞു. വെള്ളിയാഴ്്ച വീണ്ടും ചേരും. ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ വ്യവസായിയെ വ്യക്തിപരമായി സഹായിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വ്യവസായിക്കെതിരെ നിലവിലുള്ള മൂന്നു ക്രിമിനല്‍ കേസുകള്‍ എഴുതി തള്ളാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. ചിദംബരത്തിന്റെ അറിവോടെയാണിതെന്നാണ് മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപി ആരോപിച്ചത്. വ്യവസായിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. ചിദംബരത്തെ നീക്കാതെ സഭചേരാന്‍ അനുവദിക്കില്ലെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. റ്റുജി അഴിമതി കേസിലും ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.
ReplyDelete