കുന്നുമ്മല്‍ എം കെ നിവാസില്‍ 83കാരിയായ യശോദാമ്മയ്ക്ക് 65ാം വയസ് മുതല്‍ വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി പെന്‍ഷന്‍ ലഭിച്ചത്. 2600 രൂപയാണ് അവസാനം ലഭിച്ചത്. പിന്നീട് പെന്‍ഷന്‍ കിട്ടിയിട്ടില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതിനല്‍കിയത്. ഇതിനുള്ള മറുപടിയിലാണ് യശോദാമ്മ "ജീവിച്ചിരിക്കുന്നില്ലെന്ന" വിവരം അധികൃതര്‍ അറിയിച്ചത്. മുനിസിപ്പാലിറ്റിയില്‍നിന്ന് ലഭിച്ച കത്തില്‍ 2008 നവംബര്‍ മുതല്‍ 2009 ജൂണ്‍ വരെ പെന്‍ഷന്‍ അയച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഡിസംബറില്‍ തനിക്ക് കിട്ടിയ തുകയുടെ രേഖ മുനിസിപ്പാലിറ്റിയില്‍ ഇല്ലേ എന്ന് അവസാനമായി പെന്‍ഷന്‍ ലഭിച്ച മണിയോര്‍ഡര്‍ സ്ലിപ്പുമായി യശോദാമ്മ ചോദിക്കുന്നു. തുക ലഭിക്കാതായപ്പോള്‍ പതിവായി പെന്‍ഷനുമായി വരുന്ന പോസ്റ്റ്മാനോട് യശോദാമ്മ ഇതേക്കുറിച്ചന്വേഷിച്ചു. എന്നാല്‍ മണിയോര്‍ഡര്‍ വരുന്നില്ലെന്നാണ് പോസ്റ്റ്മാന്‍ പറഞ്ഞത്.
ജീവിച്ചിരിക്കുന്നില്ലെന്ന മറുപടി കിട്ടിയപ്പോള്‍ മുനിസിപ്പാലിറ്റിയില്‍ വിളിച്ച യശോദാമ്മയോട് അടുത്ത ദിവസം വീട്ടില്‍ വന്ന് തെളിവെടുപ്പ് നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരും വന്നില്ലെന്ന് യശോദാമ്മ പറയുന്നു. പരേതനായ കരുണാകരനാണ് യശോദാമ്മയുടെ ഭര്‍ത്താവ്. കോട്ടപ്പടി ഗേള്‍സ് സ്കൂളില്‍ അധ്യാപികയായ മകള്‍ ഷീലയോടൊപ്പമാണ് ഇപ്പോള്‍ യശോദാമ്മയുടെ ജീവിതം.
കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി ജനുവരിയില്‍
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റുന്നു. പരിപാടിക്ക് പൊലീസ് മൈതാനിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച പന്തല്‍ പൊളിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ തീരുമാനത്തിന് വിട്ടു. കഴിഞ്ഞ മൂന്നിന് നടത്താനിരുന്ന പരിപാടിക്ക് 20 ലക്ഷത്തോളം ചെലവഴിച്ചാണ് കൂറ്റന്‍ പന്തല്‍ ഒരുക്കിയത്. മാറ്റിവച്ച പരിപാടി അടുത്ത ദിവസം നടക്കുമെന്ന പ്രതീക്ഷയില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റസ് മാനേജ്മെന്റ് കമ്പനി പന്തല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പിഡബ്ലുഡി തനത് ഫണ്ടില്‍നിന്നാണ് ഫണ്ട് ചെലവഴിച്ചത്. പന്തല്‍ നിലനിര്‍ത്തിയാല്‍ വാടക നല്‍കേണ്ടിവരുമെന്നതിനാലും പൊളിച്ചയുടന്‍ വീണ്ടും വന്‍തുക ചെലവഴിച്ചു നിര്‍മിക്കേണ്ടിവരുമെന്നതിനാലും അധികൃതര്‍ ആശയക്കുഴപ്പത്തിലാണ്.
deshabhimani 091211
കഴിഞ്ഞ ഒരുവര്‍ഷമായി വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യശോദാമ്മ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായെത്തിയത്. പരാതിക്ക് ലഭിച്ച മറുപടി യശോദാമ്മയെത്തന്നെ ഞെട്ടിച്ചു. നിങ്ങള്‍ മരിച്ചതിനാല്‍ നിങ്ങള്‍ക്കയക്കുന്ന മണിയോര്‍ഡര്‍ മുനിസിപ്പാലിറ്റിയിലേക്ക് മടങ്ങിയെത്തുകയാണെന്നാണ് അധികൃതര്‍ യശോദാമ്മക്ക് നല്‍കിയ മറുപടി. താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ഇനി എന്ത് ചെയ്യണമെന്ന് തന്നെ "പരേതയാക്കിയ"വരോട് യശോദാമ്മ ചോദിക്കുന്നു.
ReplyDeleteസാധാരണ ജനങ്ങള്‍ക്ക് ചുവപ്പ് നാടയുടെ കുരുക്കില്ലാതെ കാര്യങ്ങള്‍ സാധിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ഞങ്ങളും അതിനെ അനുകൂലിക്കുന്നു.. എന്നാല്‍ കൊടുക്കുന്ന പരാതികളുടെ എന്നാവും തീര്‍പ്പാക്കുന്ന പരാതികളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍.. മലപ്പുറത്ത് നടന്ന ജന സമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളുടെ എണ്ണം 50 ,000 ആണെന്ന് ഒരു പത്രം പറയുന്നു.. ഒരെന്നതില്‍ 40 ,000 എന്നും.. അതില്‍ ഏതാണ്ട് മുഴുവന്‍ പരാതികളും പരിഹരിച്ചു എന്നാണു പറയുന്നതും.. ഞാനൊന്ന് ചോദിച്ചോട്ടെ.. ഒരു പരാതി വായിച്ചു നോക്കി അത് ബന്ധപ്പെട്ട വകുപ്പിന്റെ കൌണ്ടറിലേക്ക് (എല്ലാ വകുപ്പുകളുടെയും കൌണ്ടര്‍ പന്തലില്‍ ഉണ്ടെന്നാണ് വായിച്ചത്) കൊടുക്കാന്‍ എങ്ങനെ പോയാലും ഒരു 10 മിനിറ്റ് എങ്കിലും വേണ്ടേ.. പരാതി വായിച്ചു നോക്കാനും, അതില്‍ ശുപാര്‍ശ എഴുതാനും ഉള്ള സമയം ആണ് ഉദ്ദേശിച്ചത്... എന്റെ വിശ്വാസം അങ്ങനെ ആണ്. ഏതു വകുപ്പിലെക്കാന് കൊടുക്കണ്ടത് എന്ന് പരാതി മുഴുവന്‍ വായിച്ചാലേ മനസ്സിലാവു എന്നാണു എന്റെ വിശ്വാസം.. അങ്ങനെ ആണ് ചെയ്തത് എന്നാണു എല്ലാ പത്രത്തിലും കണ്ടതും.. അല്ലാതെ ഉച്ച ഭാഷിണി വെച്ച് വിളിച്ചു പറഞ്ഞതൊന്നും അല്ല.. ഒരു പരാതി വായിച്ചു തീരുമാനം എടുക്കാനുള്ള സമയം 10 മിനിറ്റ് എന്ന് കണക്കു കൂട്ടിയാല്‍:
ReplyDelete40,000 X 10 = 400,000 minute
400,000 minute in hrs = 400,000 / 60 = 6666.67 hrs
6666.67 hrs in days = 277. 78 days..
പത്രങ്ങളില്‍ വായിച്ചത് 15 മണിക്കൂറുകള്‍ കൊണ്ട് പരിഹരിച്ചു എന്നാണു.. അങ്ങനെ ആണെങ്കില്‍ ഒരു പരാതി പരിഹരിക്കാന്‍ എടുത്ത സമയം എന്ന് പറയുന്നത് :
15 hrs = 900 minutes
total 40000 complaints i.e, 40,000*x= 900 minutes
x= 900 / 40,000 = 0.0225 minutes= 1.35 seconds
പ്രിയ സുഹൃത്തുക്കളെ നമ്മുടെ മുഖ്യ മന്ത്രിയുടെ തലച്ചോര്‍ വിശദമായ ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമ്മാക്കണ്ടാതാണ് എന്നാണു എന്റെ അഭിപ്രായം.. ഇത്രയും വേഗതയില്‍ കാര്യങ്ങള്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ തലച്ചോറിനു ഒരു സൂപ്പര്‍ സോണിക് കമ്പ്യുട്ടരിനെക്കാലും വേഗത ഉണ്ടെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം.. ഗിന്നസ് ബുകില്‍ ഉറപ്പായിട്ടും അദ്ദേഹത്തിന്റെ പേര് ചേര്‍ക്കണം...
നിങ്ങള്‍ വെറുതെ അദ്ദേഹത്തിന്റെ പരിപാടിയെ കുറിച്ച് വാ തോരാതെ പറഞ്ഞിട്ടൊന്നും കാര്യമില്ല.. ഇത് വെറും പ്രഹസനം ആണെന്ന് മനസ്സിലാക്കാന്‍ മുകളില്‍ പറഞ്ഞ കണക്കു മാത്രം മതി എന്ന് എനിക്ക് തോന്നുന്നു.. പിന്നെ ഖജനാവിലെ നികുതി പണം ഒരു രേഖകളുമില്ലാതെ ധൂര്‍ത്ത് അടിക്കുന്നത് വേറെയും
ഈ കമന്റൊരു ബസ്സാക്കി https://plus.google.com/116545383076241103056/posts/Y2yzzhbv8FV?authuser=0
ReplyDelete