Friday, December 9, 2011

വിദ്യാഭ്യാസ നയം: എസ്എഫ്ഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

വിദ്യാഭ്യാസരംഗത്ത് രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാര പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. രാവിലെ ജന്തര്‍മന്ദറില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ ധര്‍ണ സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ ബസു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി കെ ബിജു എംപി അധ്യക്ഷനായി. ജനറല്‍സെക്രട്ടറി }ഋതബ്രതബാനര്‍ജി, വി ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആഭ്യന്തരോല്‍പ്പാദനത്തിന്റെ ആറു ശതമാനവും കേന്ദ്ര ബജറ്റിന്റെ പത്തുശതമാനവും വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുക, പ്രീ പ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറിവരെ വിദ്യാഭ്യാസ അവകാശത്തിന് കീഴിലാക്കുക, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തലസൗകര്യവും മാനേജ്മെന്റും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് അവസാനിപ്പിക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായി ഫീസിളവ് നല്‍കുക, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ സാമൂഹ്യനിയന്ത്രണത്തിന് കീഴിലാക്കുന്നതിന് കേന്ദ്രനിയമം കൊണ്ടുവരിക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്സി- എസ്ടി- ഒബിസി സംവരണം നടപ്പാക്കുക, സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും മേല്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കുമുള്ള ജനാധിപത്യ നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള നീക്കം ചെറുക്കുക, വിദ്യാഭ്യാസ രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക എന്നീ ആവശ്യങ്ങളും എസ്എഫ്ഐ മുന്നോട്ടുവച്ചു.

deshabhimani 091211

1 comment:

  1. വിദ്യാഭ്യാസരംഗത്ത് രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാര പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. രാവിലെ ജന്തര്‍മന്ദറില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ ധര്‍ണ സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ ബസു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി കെ ബിജു എംപി അധ്യക്ഷനായി. ജനറല്‍സെക്രട്ടറി }ഋതബ്രതബാനര്‍ജി, വി ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു

    ReplyDelete