കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ മലയാള സിനിമ ഇല്ലാതാകുന്നത് ചരിത്രത്തിലാദ്യം. സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച ചിത്രം ബാഹ്യസമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒഴിവാക്കുന്നതും ഇതാദ്യം. മത്സരവിഭാഗത്തില്‍നിന്ന് പുറത്താക്കിയ ആദാമിന്റെ മകന്‍ അബുവിനെ "മലയാള സിനിമ ഇന്ന്" വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മുഖം രക്ഷിക്കാനാണ് അക്കാദമിയുടെ നീക്കം. അക്കാദമിയുടെ കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗം ചേരുമ്പോള്‍ ആദാമിന്റെ മകന്‍ അബു ഗോവന്‍ മേളയില്‍ മത്സര വിഭാഗത്തിലുള്ളത് അറിയാമായിരുന്നു. എന്നിട്ടും സിനിമ പിന്‍വലിക്കാന്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു.
മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ആദിമധ്യാന്തവും ആദാമിന്റെ മകന്‍ അബുവും ഫിലിപ്പൈന്‍ ചിത്രം പലവന്‍ ഫെയ്റ്റും ഒഴിവാക്കിയതോടെ ഇപ്പോള്‍ 11 ചിത്രമായി. സെലക്ഷന്‍ കമ്മിറ്റി തീരുമാനം അറിയിച്ചിട്ടും അതിനുമുകളില്‍ മന്ത്രി തീരുമാനം പറയുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. അവാര്‍ഡിന് സമര്‍പ്പിച്ച ചിത്രത്തിന്റെ ഡിവിഡി അനുമതിയില്ലാതെ പുറത്തുകൊണ്ടു പോകുകയും അത് പരസ്യമായി മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തത് പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായാണ്. ചിത്രം തള്ളുമെന്ന് മന്ത്രി ആദ്യം വെളിപ്പെടുത്തുകയും അക്കാദമി ചെയര്‍മാന്‍ തീരുമാനം നടപ്പാക്കുകയുമായിരുന്നു. മന്ത്രിയും അക്കാദമിചെയര്‍മാനും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മേളയ്ക്ക് ചുക്കാന്‍ പിടിക്കേണ്ട ചെയര്‍മാന്‍ പ്രിയദര്‍ശന്‍ രണ്ട് ദിവസം മുമ്പാണ് അക്കാദമി ആസ്ഥാനത്തെത്തിയത്.
ചലച്ചിത്ര മേഖലയുമായി ബന്ധവുമില്ലാത്തയാളെ സെക്രട്ടറിയാക്കിയതും മേളയുടെ നടത്തിപ്പിനെ ബാധിച്ചു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കേണ്ട കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി കൂടിയായ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് ഒരു ചിത്രവും കണ്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി മേളയില്‍ നല്‍കി വരുന്ന സമഗ്ര ചലച്ചിത്ര പ്രതിഭാപുരസ്കാരം ഇത്തവണ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. 2009ല്‍ പ്രശസ്ത ബംഗാളി സംവിധായകന്‍ മൃണാള്‍ സെന്നിനും 2010ല്‍ ജര്‍മന്‍ സംവിധായകനായ വെര്‍ണര്‍ ഹെര്‍സോഗുമായിരുന്നു പുരസ്കാരം. സാധാരണയായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തെരഞ്ഞെടുക്കാന്‍ നിയോഗിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കൊപ്പം തന്നെ ചലച്ചിത്ര പ്രതിഭാപുരസ്കാരനിര്‍ണയത്തിനുള്ള സമിതിയെയും നിയോഗിക്കാറുണ്ട്. ഇനി അവശേഷിക്കുന്ന മൂന്നുദിവസം കൊണ്ട് കമ്മിറ്റി രൂപീകരിച്ച് അവാര്‍ഡ് നിര്‍ണയിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് അക്കാദമിക്ക് ഉത്തരമില്ല.
(സുമേഷ് കെ ബാലന്‍)
"ആദിമധ്യാന്തം" ഒഴിവാക്കരുത്: വി എസ്
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത "ആദിമധ്യാന്തം" അകാരണമായി പുറന്തള്ളിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. നിയമപ്രകാരം രൂപീകൃതമായ സെലക്ഷന്‍ കമിറ്റി ഐകകണ്ഠ്യേന തെരഞ്ഞെടുത്ത സിനിമ മന്ത്രി ഇടപെട്ട് പുറന്തള്ളുന്നത് നിയമവിരുദ്ധമാണ്. സിനിമ നിയമവിധേയമല്ലാതെ മന്ത്രി സിനിമ പ്രദര്‍ശിപ്പിച്ചതും തെറ്റായ നടപടിയാണ്. ചലച്ചിത്രപ്രവര്‍ത്തകരെയും സെലക്ഷന്‍ കമ്മിറ്റിയെയും സര്‍ക്കാര്‍ അപമാനിച്ചു. മലയാള സിനിമയുടെ പ്രോത്സാഹനംകൂടി ലക്ഷ്യമിട്ടുള്ള ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ മലയാളസിനിമയില്ലാത്തത് അപമാനകരമാണെന്നും വകുപ്പുമന്ത്രിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരുത്തണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 061211

ReplyDelete