ഇടുക്കിയിലെ അധിക വൈദ്യുതി ഉല്‍പ്പാദനം ദുരന്ത സാധ്യത കൂട്ടും
മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ പേരില്‍ ഇടുക്കിയിലെ വൈദ്യുതി ഉല്‍പ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്തുന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുമെന്ന് വിദഗ്ധര്‍ . ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നിരുന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇടുക്കി താങ്ങുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയിലും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലും സമര്‍ഥിച്ചത്. ഇത് വലിയ അബദ്ധമാണെന്ന് വിദഗ്ധരുടെ അഭിപ്രായം വ്യക്തമാക്കുന്നു. മന്ത്രിയുടെയും എജിയുടെയും വാദത്തിന്റെ മറവില്‍ വൈദ്യുതിബോര്‍ഡ് ഉല്‍പ്പാദനം കൂട്ടുകയാണ്. ഇത് മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ കേരളത്തെ ഇരുട്ടിലാക്കും. കൂടാതെ, ബോര്‍ഡിന് കോടിക്കണക്കിനു രൂപയുടെ നഷ്ടവുമുണ്ടാക്കും. വൈദ്യുതി സര്‍ചാര്‍ജും താരീഫും കുത്തനെകൂട്ടാനും ഇതിടയാക്കും. വേനല്‍ക്കാലത്ത് അധികവില നല്‍കി സ്വകാര്യട്രേഡിങ് കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങി കമീഷന്‍ പറ്റാനുള്ള ബോര്‍ഡിലെ ഉന്നതരുടെ ഗൂഢനീക്കവും ധൃതിപിടിച്ചുള്ള തീരുമാനത്തിന് പിന്നിലുണ്ട്.
നിലവില്‍ മുല്ലപ്പെരിയാറില്‍ 11 ടിഎംസി വെള്ളം മാത്രമാണുള്ളത്. ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി 70 ടിഎംസിയും. ഇടുക്കിയില്‍ ഇപ്പോള്‍ 49 ടിഎംസി വെള്ളമാണുള്ളത്. 21 ടിഎംസി കൂടി ശേഖരിക്കാമെന്നര്‍ത്ഥം. പക്ഷേ, വെള്ളത്തിന്റെ അളവല്ല അത് ഡാമില്‍ ചെലുത്തുന്ന സമ്മര്‍ദമായിരിക്കും അപകടമുണ്ടാക്കുകയെന്ന് വൈദ്യുതിബോര്‍ഡിലെതന്നെ വിദഗ്ധര്‍ പറയുന്നു. ഇടുക്കി ഡാമിന്റെ റിസര്‍വോയറിന് 20 കിലോമീറ്ററോളം നീളമുണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ അവിടെനിന്നുള്ള ജലപ്രവാഹം 20 കിലോമീറ്ററോളം കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അലമാലയായി ഇടുക്കി ഡാമിനടുത്തേക്ക് എത്തുമ്പോള്‍ ആഘാതത്തിന്റെ ശക്തി കുറയും. എന്നാല്‍ , ഇടുക്കിയില്‍ വെള്ളം കുറച്ചാല്‍ കുതിച്ചെത്തുന്ന വെള്ളം ഡാമിനുമേല്‍ ചെലുത്തുന്ന ആഘാതത്തിന്റെ ശക്തി കൂടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുതോണി ഡാമിന്റെ സ്പില്‍വേയിലൂടെ മണിക്കൂറില്‍ 14 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി കളയാന്‍ കഴിയുന്നതിനാല്‍ ഇടുക്കി റിസര്‍വോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ് നിലനിര്‍ത്തുന്നത് അധിക ഭീഷണി ഉണ്ടാക്കുകയുമില്ല.
പുറം വിപണിയില്‍ വൈദ്യുതിവില തീരെ കുറഞ്ഞ് നില്‍ക്കുന സമയമാണിത്. നാലുമുതല്‍ അഞ്ചു രൂപവരെയാണ് ഒരു യൂണിറ്റ് വൈദ്യതിയുടെ വില. ഈ സമയത്ത് ജലവൈദ്യുതി ഉല്‍പ്പാദനം കുറച്ച് പുറമെനിന്ന് വൈദ്യുതി വാങ്ങി ആവശ്യം നിറവേറ്റുകയും അങ്ങനെ സൂക്ഷിക്കുന്ന വെള്ളം ഉപയോഗിച്ച് വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയുമാണ് പതിവ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ മറവില്‍ ഇടുക്കിയിലെ വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്.
(ഡി ദിലീപ്)
deshabhimani 061211
മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ പേരില്‍ ഇടുക്കിയിലെ വൈദ്യുതി ഉല്‍പ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്തുന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുമെന്ന് വിദഗ്ധര്‍ . ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നിരുന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇടുക്കി താങ്ങുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയിലും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലും സമര്‍ഥിച്ചത്. ഇത് വലിയ അബദ്ധമാണെന്ന് വിദഗ്ധരുടെ അഭിപ്രായം വ്യക്തമാക്കുന്നു. മന്ത്രിയുടെയും എജിയുടെയും വാദത്തിന്റെ മറവില്‍ വൈദ്യുതിബോര്‍ഡ് ഉല്‍പ്പാദനം കൂട്ടുകയാണ്. ഇത് മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ കേരളത്തെ ഇരുട്ടിലാക്കും. കൂടാതെ, ബോര്‍ഡിന് കോടിക്കണക്കിനു രൂപയുടെ നഷ്ടവുമുണ്ടാക്കും. വൈദ്യുതി സര്‍ചാര്‍ജും താരീഫും കുത്തനെകൂട്ടാനും ഇതിടയാക്കും. വേനല്‍ക്കാലത്ത് അധികവില നല്‍കി സ്വകാര്യട്രേഡിങ് കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങി കമീഷന്‍ പറ്റാനുള്ള ബോര്‍ഡിലെ ഉന്നതരുടെ ഗൂഢനീക്കവും ധൃതിപിടിച്ചുള്ള തീരുമാനത്തിന് പിന്നിലുണ്ട്.
ReplyDeleteസംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവിലെ സാഹചര്യത്തില്‍ വേനല്‍കാലത്ത് വന്‍ തുകയ്ക്ക് വൈദുതി പുറത്തുനിന്ന് വാങ്ങിയില്ലെങ്കില്‍ പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഏര്‍പ്പെടുത്തേണ്ടി വരും. ഇടുക്കിയിലെ അമിത വൈദ്യുതോല്‍പാദനം മൂലം കെഎസ്ഇബി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ReplyDelete