ആവര്‍ത്തനപ്പട്ടികയിലേക്ക് പുതുതായി രണ്ടു മൂലകം കൂടി. ലിവര്‍മോറിയം (എല്‍വി), ഫ്ളെറോവിയം (എഫ്ഐ) എന്നിവ യഥാക്രമം 114, 116 മൂലകങ്ങളായി ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി സൂചിപ്പിച്ചു. അഞ്ചുമാസം നീളുന്ന ചര്‍ച്ചകളും ഔദ്യോഗിക കടലാസുപണിയും പൂര്‍ത്തിയാകുന്നതോടെ ഇവ ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കും. ആവര്‍ത്തനപ്പട്ടികയില്‍ 110, 111, 112 എന്നീ ക്രമത്തില്‍ മൂന്നു മൂലകത്തെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
റഷ്യയിലെ ദുമ്നയിലുള്ള ജോയിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ കലിഫോര്‍ണിയ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലാബോറട്ടറിയിലെ അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലിവര്‍മോറിയം, ഫ്ളെറോവിയം എന്നിവ കണ്ടെത്തിയത്. 113, 115, 117, 118 എന്നീ മൂലകങ്ങളെയും കണ്ടെത്തിയെന്ന് റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അന്താരാഷ്ട്രസമിതി ഇത് അംഗീകരിച്ചിട്ടില്ല. റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫ്ളെറോവ് ലാബ് സ്ഥാപകന്‍ ജോര്‍ജി ഫ്ളെറോവിന്റെ ബഹുമാനാര്‍ഥമാണ് ഫ്ളെറോവിയത്തിന് ആ പേര് നല്‍കിയത്. പുതുതായി പട്ടികയില്‍ എത്തുന്ന അഞ്ചു മൂലകങ്ങളും സ്ഥിരതയില്ലാത്തതും വലുപ്പം കൂടിയതുമായതിനാല്‍ പരീക്ഷണശാലയില്‍ മാത്രമായിരിക്കും നിര്‍മിക്കാന്‍ കഴിയുക. പ്രകൃതിയില്‍ നേരിട്ട് കാണാന്‍ കഴിയാത്ത ഈ മൂലകങ്ങള്‍ "സൂപ്പര്‍ ഹെവി" അല്ലെങ്കില്‍ "ട്രാന്‍സുറേനിയം" എന്നാണ് അറിയപ്പെടുന്നത്.
deshabhimani -51211
ആവര്‍ത്തനപ്പട്ടികയിലേക്ക് പുതുതായി രണ്ടു മൂലകം കൂടി. ലിവര്‍മോറിയം (എല്‍വി), ഫ്ളെറോവിയം (എഫ്ഐ) എന്നിവ യഥാക്രമം 114, 116 മൂലകങ്ങളായി ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി സൂചിപ്പിച്ചു. അഞ്ചുമാസം നീളുന്ന ചര്‍ച്ചകളും ഔദ്യോഗിക കടലാസുപണിയും പൂര്‍ത്തിയാകുന്നതോടെ ഇവ ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കും. ആവര്‍ത്തനപ്പട്ടികയില്‍ 110, 111, 112 എന്നീ ക്രമത്തില്‍ മൂന്നു മൂലകത്തെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു
ReplyDelete