തിരൂരങ്ങാടി: 1974 ആഗസ്ത് 15- തോക്കും ലത്തിയുമായി രാവിലെ മുതല്‍തന്നെ കാക്കിപ്പട ചേളാരിയില്‍ അണിനിരന്നു. നെഞ്ചിടിപ്പോടെ ജനങ്ങളും. ഇവര്‍ക്കിടയിലൂടെ അഞ്ഞൂറോളം സമരഭടന്മാര്‍ ചെങ്കൊടിയേന്തി മുദ്രാവാക്യംവിളിയോടെ പൂതേരിവളപ്പിലെ മിച്ചഭൂമിയിലേക്ക് നീങ്ങി... അന്തിയുറങ്ങാന്‍ ഇടമില്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ മിച്ചഭൂമിസമരത്തിന് നാല് പതിറ്റാണ്ടാകുമ്പോഴും പഴമക്കാരുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മകളാണ്. രണ്ടുഘട്ടങ്ങളിലായി നടന്ന സമരത്തിലൂടെ 125 കുടുംബങ്ങള്‍ക്കാണ് ചേളാരിയില്‍ ഭൂമി പതിച്ചുകിട്ടിയത്.
1970-ല്‍ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയെങ്കിലും മിച്ചഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യാന്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് എ കെ ജിയുടെ നേതൃത്വത്തില്‍ കേരളത്തിലാകെ സമരം തുടങ്ങിയത്. ഫറോക്കിലെ പൂതേരി ലീലാമ്മയുടെ കൈവശമാണ് ചേളാരി പൂതേരിവളപ്പുണ്ടായിരുന്നത്. 170 ഏക്കര്‍ മിച്ചഭൂമിയാണ് ഇവിടെയുള്ളത്. ഇത് പിടിച്ചെടുത്ത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മിച്ചഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയത്. പി അയ്യപ്പന്‍ , പി ആലി, പരമേശ്വരന്‍ എമ്പ്രാന്തിരി, ഇ ആര്‍ , കെ ബാപ്പു, പുറത്തൂര്‍ അറമുഖന്‍ , സി കെ ബാലന്‍ , ടി ബാലന്‍ , കരിമ്പില്‍ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. മിച്ചഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത സമരക്കാരെ പ്രധാന കവാടത്തില്‍ പൊലീസ് തടഞ്ഞു. ഇതിനിടയില്‍ തന്നെ സമരഭടന്മാര്‍ മതിലിന് മുകളിലൂടെ മിച്ചഭൂമിയില്‍ പ്രവേശിച്ച് തേങ്ങയും മറ്റും പറിക്കാന്‍ തുടങ്ങി. പൊലീസെത്തി സമരക്കാരെ അറസ്റ്റുചെയ്തു. മേലെചേളാരിയില്‍ പ്രത്യേക ക്യാമ്പിലേക്കാണ് അറസ്റ്റുചെയ്തവരെ എത്തിച്ചത്. ചിന്നന്‍ , രാജന്‍ തുടങ്ങി ഒമ്പതുപേരെ ജയിലിലടച്ചു. കേസിന്റെ മറവില്‍ പലരെയും പീഡിപ്പിച്ചു. ഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് വീണ്ടും സമരം തുടങ്ങി. 15 ദിവസം പിന്നിട്ടതോടെയാണ് 135 ഏക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യാന്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തത്. 157 പേര്‍ക്ക് ഭൂമി പതിച്ചുനല്‍കാനായിരുന്നു ആദ്യ തീരുമാനം. പരാതിയുടെ മറവില്‍ ഭൂമിവിതരണം നിര്‍ത്തിവച്ചു.
ഇതോടെ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങി. ഭൂമി ലഭിക്കാന്‍ അര്‍ഹരായ 157 പേര്‍ ചേളാരിയില്‍നിന്ന് കാല്‍നടയായി മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. അതിരാവിലെ ചേളാരിയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് സന്ധ്യയോടെയാണ് മലപ്പുറത്തെത്തിയത്. അന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ തങ്ങിയശേഷം അടുത്ത ദിവസമാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. ഇ കെ ഇമ്പിച്ചിബാവ, പാലോളി മുഹമ്മദ്കുട്ടി, കെ സെയ്താലിക്കുട്ടി തുടങ്ങിയ നേതാക്കളും സമരക്കാര്‍ക്കൊപ്പമെത്തി. വേങ്ങരയുള്‍പ്പെട്ട തിരൂരങ്ങാടി ഏരിയയിലെ വളന്റിയര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. 1977-ല്‍ പോരാട്ടംശക്തിപ്പെട്ടതോടെ 125 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ചിലര്‍ സമരത്തെ എതിര്‍ക്കാനും പരിഹസിക്കാനും തയ്യാറായെങ്കിലും വന്‍ ജനപിന്തുണയാണ് ചേളാരിയിലെ മിച്ചഭൂമിസമരത്തിന് ലഭിച്ചത്. മത-യഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ടവരടക്കം സമരത്തെ എതിര്‍ത്ത പലരും മിച്ചഭൂമിക്ക് അപേക്ഷ നല്‍കാന്‍ മുമ്പന്തിയിലുണ്ടായിരുന്നു. ചേളാരിയുടെ വികസനമുന്നേറ്റത്തിന് ഈ സമരം ഏറെ സഹായകരമായി. 418 കുടുംബങ്ങളാണ് ഇപ്പോള്‍ ചേളാരി മിച്ചഭൂമിയില്‍ കഴിയുന്നത്. ചേറിലും ചെളിയിലും രാപ്പകലില്ലാതെ പണിയെടുത്ത് അന്തിയുറങ്ങാന്‍ ഇടമില്ലാതെ നരകിച്ച തങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ചെങ്കൊടി പ്രസ്ഥാനത്തെ അഭിമാനത്തോടെയാണിവര്‍ നെഞ്ചേറ്റുന്നത്. സിപിഐ എമ്മിലെ നെച്ചിക്കാട്ട് പുഷ്പയാണ് മൂന്നിയൂര്‍ പഞ്ചായത്തില്‍ ഈ വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്. മിച്ചഭൂമിയിലുള്‍പ്പെട്ട 6.22 ഏക്കറിലാണ് തിരൂരങ്ങാടി പോളിടെക്നിക്ക് പ്രവര്‍ത്തിക്കുന്നത്.
deshabhimani 121211
1974 ആഗസ്ത് 15- തോക്കും ലത്തിയുമായി രാവിലെ മുതല്‍തന്നെ കാക്കിപ്പട ചേളാരിയില്‍ അണിനിരന്നു. നെഞ്ചിടിപ്പോടെ ജനങ്ങളും. ഇവര്‍ക്കിടയിലൂടെ അഞ്ഞൂറോളം സമരഭടന്മാര്‍ ചെങ്കൊടിയേന്തി മുദ്രാവാക്യംവിളിയോടെ പൂതേരിവളപ്പിലെ മിച്ചഭൂമിയിലേക്ക് നീങ്ങി... അന്തിയുറങ്ങാന്‍ ഇടമില്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ മിച്ചഭൂമിസമരത്തിന് നാല് പതിറ്റാണ്ടാകുമ്പോഴും പഴമക്കാരുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മകളാണ്. രണ്ടുഘട്ടങ്ങളിലായി നടന്ന സമരത്തിലൂടെ 125 കുടുംബങ്ങള്‍ക്കാണ് ചേളാരിയില്‍ ഭൂമി പതിച്ചുകിട്ടിയത്.
ReplyDelete