Saturday, December 10, 2011

സൈബര്‍ സ്വാതന്ത്ര്യത്തിനായി "പ്രൊട്ടസ്റ്റ് "

കണ്ണൂര്‍ : സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ താക്കീത്. "സൈബര്‍ പ്രൊട്ടസ്റ്റ്" സൃഷ്ടിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് പോരാട്ടവഴിയില്‍ വ്യത്യസ്ത സമരവഴി തുറന്നത്. ഫേസ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ തുടങ്ങിയ ആശയ പ്രകാശനത്തിന്റെ ആധുനിക വേദികള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ എന്തുവില നല്‍കിയും ചെറുക്കുമെന്ന് പ്രഖ്യാപിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ സജീവ അംഗങ്ങളും ഡിവൈഎഫ്ഐയുടെ ഉദ്യമത്തില്‍ പങ്കാളികളായി. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയായിരുന്നു പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം.

കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഡോ. ബി ഇക്ബാല്‍ കോട്ടയത്തുനിന്ന് ഉദ്ഘാടന പ്രഭാഷണം നടത്തി. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദവും അഭിപ്രായം രേഖപ്പെടുത്താന്‍ ഇടവും ഇന്റര്‍നെറ്റ് കൂട്ടായ്മ നല്‍കുന്നു. യുപിഎ സര്‍ക്കാരിനെതിരെ പ്രതികൂല അഭിപ്രായങ്ങള്‍ വരുന്നതാണ് നിയന്ത്രണത്തിന് കാരണമെന്നും ജനകീയ വിപ്ലവത്തിലൂടെ ഈ നീക്കത്തെ തോല്‍പ്പിക്കണമെന്നും ഇക്ബാല്‍ പറഞ്ഞു. ലാപ്പ് ടോപ്പുകളിലൂടെ ഈ സമയം സോഷ്യല്‍ നെറ്റ് വര്‍ക്കിലെ അംഗങ്ങളും പ്രതിഷേധ അഭിപ്രായങ്ങളറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു കണ്ടക്കൈ, സ്വതന്ത്ര കമ്യൂണിറ്റി പ്രസ്ഥാന പ്രവര്‍ത്തകന്‍ അനില്‍ പടവില്‍ , എം കെ ഷൈജു, പി പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് സ്വാഗതം പറഞ്ഞു.

deshabhimani 101211

1 comment:

  1. സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ താക്കീത്. "സൈബര്‍ പ്രൊട്ടസ്റ്റ്" സൃഷ്ടിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് പോരാട്ടവഴിയില്‍ വ്യത്യസ്ത സമരവഴി തുറന്നത്. ഫേസ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ തുടങ്ങിയ ആശയ പ്രകാശനത്തിന്റെ ആധുനിക വേദികള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ എന്തുവില നല്‍കിയും ചെറുക്കുമെന്ന് പ്രഖ്യാപിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ സജീവ അംഗങ്ങളും ഡിവൈഎഫ്ഐയുടെ ഉദ്യമത്തില്‍ പങ്കാളികളായി. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയായിരുന്നു പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം.

    ReplyDelete