തൃശൂര്‍ : കൊട്ടിഘോഷിച്ചു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പാവപ്പെട്ടവരെ മോഹനവാഗ്ദാനം നല്‍കി വഞ്ചിച്ചു. എ പിഎല്‍കാരെ ബിപിഎല്‍ ആക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ജനസമ്പര്‍ക്കപരിപാടി അടുത്തതോടെ ബിപിഎല്‍ കാര്‍ഡാക്കാന്‍ അപേക്ഷ നല്‍കിയവര്‍ വരരുതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇക്കാര്യംകലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും നോട്ടീസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എപിഎല്‍ ലിസ്റ്റില്‍നിന്ന് ബിപിഎല്ലിലേക്ക് ആക്കുന്നതിന് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് നിബന്ധനകള്‍ക്ക് വിധേയമായി തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ പിന്നീട് അറിയിക്കുമെന്നും ഇവര്‍ 15ന് ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ വരേണ്ടതില്ലെന്നുമാണ് കലക്ടറുടെ പത്രക്കുറിപ്പില്‍ പറയുന്നത്.
15ന് നടത്തുന്ന പരിപാടിയിലേക്ക് ഒരു മാസത്തിലേറെയായി ലഭിക്കുന്ന പരാതികളില്‍ കൂടുതലും ബിപിഎല്‍ കാര്‍ഡാക്കാനായിരുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായിരുന്ന നവംബര്‍ 30ന് താലൂക്ക് ഓഫീസുകളില്‍ വന്‍ ജനാവലി എത്തി. കുടിവെള്ളംപോലും കിട്ടാതെ പാതിരാത്രിവരെ നിന്നാണ് പലരും അപേക്ഷ നല്‍കിയത്. അപേക്ഷകള്‍ നല്‍കാന്‍ വരുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യംപോലും ഇല്ലായിരുന്നു. എന്ത് ആവശ്യമായാലും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തിയാല്‍ മതിയെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രാമങ്ങളില്‍ വലിയ പ്രചാരണവും നടത്തി. ഇതോടെ പരാതിക്കാരുടെ പ്രളയമാവുകയായിരുന്നു. ബന്ധപ്പെട്ട ഓഫീസുകളില്‍ പരാതി സ്വീകരിച്ച് നമ്പര്‍ നല്‍കുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ ആര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കിയിട്ടില്ല. അര്‍ഹതപ്പെട്ടവര്‍ക്കടക്കം എപിഎല്‍ ആണ് നല്‍കുന്നത്. നേരത്തേ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങള്‍ പുതിയ സ്ഥലത്തുവന്ന് അപേക്ഷിച്ചാല്‍ ബിപിഎല്‍ കാര്‍ഡുകള്‍ തന്നെയായിരുന്നു നല്‍കിയത്. എന്നാല്‍ പുറമ്പോക്ക് നിവാസികളും കൂലിപ്പണിക്കാരുമായ അപേക്ഷകര്‍ക്കുപോലും പുതിയ സ്ഥലത്ത് എപിഎല്‍ കാര്‍ഡാണ് നല്‍കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികളാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുളളതിനാല്‍ ഇനി ആര്‍ക്കും എപിഎല്‍ കാര്‍ഡുകള്‍ നല്‍കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യങ്ങളുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് ആളെ കൂട്ടാനായി പാവപ്പെട്ടവരെ വഞ്ചിച്ചത്.
deshabhimani news
കൊട്ടിഘോഷിച്ചു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പാവപ്പെട്ടവരെ മോഹനവാഗ്ദാനം നല്‍കി വഞ്ചിച്ചു. എ പിഎല്‍കാരെ ബിപിഎല്‍ ആക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ജനസമ്പര്‍ക്കപരിപാടി അടുത്തതോടെ ബിപിഎല്‍ കാര്‍ഡാക്കാന്‍ അപേക്ഷ നല്‍കിയവര്‍ വരരുതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇക്കാര്യംകലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും നോട്ടീസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എപിഎല്‍ ലിസ്റ്റില്‍നിന്ന് ബിപിഎല്ലിലേക്ക് ആക്കുന്നതിന് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് നിബന്ധനകള്‍ക്ക് വിധേയമായി തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ പിന്നീട് അറിയിക്കുമെന്നും ഇവര്‍ 15ന് ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ വരേണ്ടതില്ലെന്നുമാണ് കലക്ടറുടെ പത്രക്കുറിപ്പില്‍ പറയുന്നത്
ReplyDelete