രാജിക്ക് ആലോചിക്കുന്നു; സിനിമയെ ഒഴിവാക്കിയതില്‍ മാപ്പ്: പ്രിയദര്‍ശന്‍
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമോയെന്ന് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ . മേളയില്‍നിന്ന് ആദിമധ്യാന്തം എന്ന സിനിമ പുറത്തായതില്‍ പരസ്യമായി മാപ്പുചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ഫോറത്തിലാണ് അക്കാദമി ചെയര്‍മാന്റെ ഈ തുറന്നുപറച്ചില്‍ . പറ്റിയ തെറ്റുകള്‍ തിരുത്താം. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രമിക്കാം. ആദിമധ്യാന്തം മികച്ച സിനിമയാണ്. ഈ മേളയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംവിധായകന്‍ ഷെറിയോട് സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഈ സിനിമയ്ക്ക് ഇതിലും ഉയര്‍ന്ന അവസരങ്ങളുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയിലെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ന്യൂ തിയറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പ്രതിനിധികള്‍ക്ക് മുന്നില്‍ അക്കാദമി ചെയര്‍മാന് കുറ്റസമ്മതം നടത്തേണ്ടി വന്നത്. നടന്‍ ഇന്നസെന്റ്, ബി ഉണ്ണിക്കൃഷ്ണന്‍ , കമല്‍ , ഡോ. ബിജു, ശശി പരവൂര്‍ , പന്തളം സുധാകരന്‍ , ഹരികുമാര്‍ എന്നിവരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തത്.
പ്രിയദര്‍ശനും ശശി പരവൂരും ഇറാനിലെ ആവിഷ്കാരസ്വാതന്ത്ര്യ നിരോധനത്തെക്കുറിച്ച് വാചാലനായപ്പോഴാണ് സദസ്സില്‍നിന്ന് പ്രതിനിധികളുടെ ചോദ്യം ഉയര്‍ന്നത്. ഇറാനെക്കുറിച്ച് വാചാലരാകുന്നവര്‍ സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച ഒരു ചിത്രത്തെ ഏകപക്ഷീയമായി പുറംതള്ളിയ നടപടിയെക്കുറിച്ച് എന്തുപറയാനുണ്ട് എന്നായിരുന്നു ചോദ്യം. ആ വിഷയത്തെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യാനാകില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതോടെ പ്രതിനിധികള്‍ പ്രതിഷേധിച്ചു. ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയില്ലെങ്കില്‍ പിന്നെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് എന്ത് ചര്‍ച്ച എന്നും പ്രതിനിധികള്‍ ചോദിച്ചു. ഇതിനിടെ പന്തളം സുധാകരന്‍ പ്രതിനിധികള്‍ സംസാരിക്കാന്‍ പാടില്ലെന്ന് കൈചൂണ്ടി പറഞ്ഞതും കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധം കനത്തപ്പോള്‍ , സിനിമ ഒഴിവാക്കിയ വിഷയം ചര്‍ച്ചചെയ്യാമെന്നായി പ്രിയദര്‍ശന്‍ . ഇതിനിടയിലാണ് അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞത്. ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറിയും ചര്‍ച്ചയില്‍ സംസാരിച്ചു. മേളയില്‍ മലയാളസിനിമ ഇല്ലാതെ പോയത് ഖേദകരമാണെന്ന് സംവിധായകന്‍ കമലും പറഞ്ഞു. ഇന്നസെന്റ് ഓപ്പണ്‍ഫോറം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധത്തില്‍ മുങ്ങി കാഴ്ചയുടെ ഉത്സവം
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിവസം ജനകീയപ്രതിഷേധത്തില്‍ മുങ്ങി. യുവ സംവിധായകന്‍ ഷെറിയുടെ "ആദിമധ്യാന്തം" ഏകപക്ഷീയമായി മേളയില്‍നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഒത്തു തീര്‍ക്കാനുള്ള സിനിമാമന്ത്രിയുടെ മാരത്തോണ്‍ ചര്‍ച്ച പാഴായി. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഓപ്പണ്‍ഫോറത്തില്‍ പ്രതിനിധികള്‍ സംഘാടകര്‍ക്കെതിരെ പൊട്ടിത്തെറിച്ചപ്പോള്‍ , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന് മാപ്പു പറയേണ്ടി വന്നു. സ്ഥാനമൊഴിയുമെന്ന് ഭീഷണിയും മുഴക്കി.
"ആദിമധ്യാന്തം" മേളയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പുരോഗമനകലാ സാഹിത്യസംഘം നേതൃത്വത്തില്‍ പ്രധാന വേദിയായ കൈരളി തിയറ്ററിനുമുന്നില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ചലച്ചിത്രമേളയുടെ വിവരങ്ങളടങ്ങിയ കൈപുസ്തകവും പാസും കിട്ടാത്തവര്‍ കൈരളിയില്‍ മന്ത്രിയെ വളഞ്ഞ് പരാതിപ്പെട്ടു. ചിത്രങ്ങള്‍ അടിക്കടി മാറ്റിയതും റിസര്‍വേഷന്‍ ചെയ്തവര്‍ക്കുപോലും സീറ്റ് കിട്ടാത്തതും പ്രതിഷേധത്തിനിടയാക്കി. പണമടച്ചിട്ടും പാസ് കിട്ടാത്തവര്‍ കൗണ്ടറുകളില്‍ ബഹളമുണ്ടാക്കിയപ്പോള്‍ സംഘാടകര്‍ മുങ്ങി.
ഷെറി നിരാഹാരസമരം ആരംഭിക്കുന്ന നാണക്കേടാകുമെന്ന് തിരിച്ചറിഞ്ഞ് മന്ത്രി ഗണേശ്കുമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി രാവിലെ കൈരളി തിയറ്ററില്‍ എത്തി. പ്രിയദര്‍ശനടക്കമുള്ള സംഘാടകരുമായി ചാനല്‍ ക്യാമറകളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ആരംഭിച്ചു. സിനിമ അനുമതിയില്ലാതെ മാധ്യമങ്ങളെ കാട്ടിയതെന്തിനെന്ന ഷെറിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാകാതെ മന്ത്രി പതറി. സിഡി അക്കാദമിയില്‍ തിരിമറി നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ചാനലുകളോട് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവില്‍ ചിത്രം മേളയില്‍ ഒരു തവണ പ്രദര്‍ശിപ്പിക്കാമെന്ന ഔദാര്യം സ്വീകാര്യമല്ലെന്ന് ഷെറി പ്രഖ്യാപിച്ചു.
ഇതിനിടെ സംഘാടനത്തിലെ പാളിച്ചകളുടെ പാരാതികളുമായി പ്രതിനിധികള്‍ മന്ത്രിയെ വളഞ്ഞു. പരാതിക്കാര്‍ക്കിടയില്‍നിന്നും മന്ത്രിയെ രക്ഷിക്കാന്‍ സംഘാടകരും പൊലീസും കഷ്ടപ്പെട്ടു. അഞ്ചുവര്‍ഷമായി പാസും പുസ്തകവുമെല്ലാം കൃത്യമായി ലഭിക്കാറുണ്ടെന്നും പരിചയമില്ലാത്തവരെ ഉത്തരവാദിത്തമേല്‍പ്പിച്ചതാണ് പാളിച്ചയ്ക്ക് കാരണമെന്നും ഹൈദരാബാദില്‍നിന്നും മേളയില്‍ പങ്കെടുക്കാനെത്തിയ മലയാളി ഐടി ജീവനക്കാരന്‍ മന്ത്രിയോട് പറഞ്ഞു. ഒടുവില്‍ സംഘാടനത്തിലെ വീഴ്ച മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. വിദേശ മലയാളിയായ പ്രശാന്ത് നായരുടെ ഡല്‍ഹി ഇന്‍ എ ഡേ അടക്കം നാലുമത്സരചിത്രങ്ങളും മറ്റു വിഭാഗങ്ങളില്‍ അമ്പതോളം ചിത്രങ്ങളും ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു.
deshabhimani news
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിവസം ജനകീയപ്രതിഷേധത്തില്‍ മുങ്ങി. യുവ സംവിധായകന്‍ ഷെറിയുടെ "ആദിമധ്യാന്തം" ഏകപക്ഷീയമായി മേളയില്‍നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഒത്തു തീര്‍ക്കാനുള്ള സിനിമാമന്ത്രിയുടെ മാരത്തോണ്‍ ചര്‍ച്ച പാഴായി. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഓപ്പണ്‍ഫോറത്തില്‍ പ്രതിനിധികള്‍ സംഘാടകര്‍ക്കെതിരെ പൊട്ടിത്തെറിച്ചപ്പോള്‍ , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന് മാപ്പു പറയേണ്ടി വന്നു. സ്ഥാനമൊഴിയുമെന്ന് ഭീഷണിയും മുഴക്കി.
ReplyDelete