Thursday, January 26, 2012

എംഎസ്എഫ് അക്രമം; 4 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കാസര്‍കോട്: ഗവ. കോളേജില്‍ എംഎസ്എഫ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. പുറത്തുനിന്നെത്തിയ ക്രിമിനലുകളുടെ സഹായത്തോടെ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും രണ്ടാംവര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയുമായ എം ശ്രീജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി രാജേഷ്, കാറഡുക്ക ഏരിയാ സെക്രട്ടറിയും മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥിയുമായ പി കൃപേഷ്, മൂന്നാംവര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി ബി കെ രാഹുല്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് കോളേജ് യൂണിയന്‍ കലോത്സവം നടക്കുന്നതിനിടെയാണ് സംഭവം. കോളേജിലെ എംഎസ്എഫുകാര്‍ പുറത്തുള്ള ക്രിമിനലുകളെ കോളേജില്‍ കൊണ്ടുവന്ന് കലോത്സവം അലങ്കോലമാക്കാനും സ്റ്റേജിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്യാന്‍ചെന്ന യൂണിയന്‍ പ്രതിനിധികളെ ഇരുമ്പുവടികളും മൈക്ക് സ്റ്റാന്‍ഡുകളുമായി ഇരുപതോളം വരുന്ന സംഘം അക്രമിച്ചു. സംഭവത്തില്‍ എസ്എഫ്ഐ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ സബീഷ്, പ്രസിഡന്റ് പി ശിവപ്രസാദ്, എ ജി നായര്‍ , എം സുമതി, പി വി കുഞ്ഞമ്പു എന്നിവര്‍ സന്ദര്‍ശിച്ചു.


എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

കുറ്റിപ്പുറം: എംഇഎസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കെഎസ്യു - എംഎസ്എഫുകാര്‍ ആക്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ ജാവേദ് അഷറഫ് (20), റസ്നാസ് അബൂബക്കര്‍ (20), ഷംസുദ്ദീന്‍ (20) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍നിന്നും ഹോസ്റ്റലിലേക്ക് പോകുംവഴിയാണ് അക്രമമുണ്ടായത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ഹോസ്റ്റലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ആറ് വിദ്യാര്‍ഥികളെ പൊലീസ് ബാലമായി അറസ്റ്റുചെയ്തു. അകാരണമായി അറസ്റ്റുചെയ്ത വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ കൊണ്ടുപോകുംവഴി വാഹനത്തില്‍ മര്‍ദിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരല്ല എന്ന് എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും അറസ്റ്റിലായ റിഞ്ചു (20)വിനെ മാരകമായി മര്‍ദിച്ചതായും ആരോപണമുണ്ട്. വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


deshabhimani 260112

1 comment:

  1. ഗവ. കോളേജില്‍ എംഎസ്എഫ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. പുറത്തുനിന്നെത്തിയ ക്രിമിനലുകളുടെ സഹായത്തോടെ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും രണ്ടാംവര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയുമായ എം ശ്രീജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി രാജേഷ്, കാറഡുക്ക ഏരിയാ സെക്രട്ടറിയും മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥിയുമായ പി കൃപേഷ്, മൂന്നാംവര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി ബി കെ രാഹുല്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete