Friday, January 13, 2012

ഇന്ന് അജയഘോഷിന്റെ 50-ാം ചരമവാര്‍ഷികം

രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളും പാര്‍ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന അജയ്കുമാര്‍ ഘോഷ് അന്തരിച്ചിട്ട് വെള്ളിയാഴ്ച അരനൂറ്റാണ്ട് തികയുന്നു. 1962 ജനുവരി 13ന് വൈകിട്ടായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് അന്തരിച്ചത്. ദേശീയപ്രസ്ഥാന പാരമ്പര്യമുള്ള അദ്ദേഹം ഭഗത്സിങ്ങിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. 53-ാം വയസ്സിലാണ് അന്തരിച്ചത്.

1909 ഫെബ്രുവരി 20ന് അലഹബാദിലാണ് അജയഘോഷ് ജനിച്ചത്. ബംഗാളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ . അലഹബാദ് സര്‍വകലാശാലയില്‍നിന്ന് ബിഎസ്സി ബിരുദം നേടി. ആ സമയത്താണ് 1929ലെ ലാഹോര്‍ ഗൂഢാലോചനക്കേസ് ഉണ്ടായത്. ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ കൂടെ അജയഘോഷും കേസില്‍ പ്രതിയായി അറസ്റ്റുചെയ്യപ്പെട്ടു. ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിക്കൊല്ലാനും അജയഘോഷ് തുടങ്ങിയവരെ ജീവപര്യന്തം തടവിനും വിധിച്ചു. പിന്നീട് ബഹുജനപ്രക്ഷോഭത്തെതുടര്‍ന്ന് അജയഘോഷിനെയും മറ്റും മോചിപ്പിക്കുകയായിരുന്നു.

1933ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി. ലാഹോര്‍കേസിനുശേഷവും പല പ്രാവശ്യം അറസ്റ്റുചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗവും സംഭാഷണവും ഒരുപോലെ ജനങ്ങളെ ഇളക്കിമറിക്കുന്നതായിരുന്നു. ലളിതമായ ഭാഷയില്‍ ഗഹനമായ വിഷയങ്ങള്‍ എഴുതാനും ഘോഷിന് കഴിഞ്ഞിരുന്നു. വിജയവാഡ സമ്മേളനത്തിനിടയില്‍ രോഗം അല്‍പ്പം മൂര്‍ച്ഛിച്ചു. അനാരോഗ്യം അവഗണിച്ച് സംഘടനാരംഗത്ത് തുടരുകയായിരുന്നു. നിരവധിതവണ അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

deshabhimani 130112

1 comment:

  1. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളും പാര്‍ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന അജയ്കുമാര്‍ ഘോഷ് അന്തരിച്ചിട്ട് വെള്ളിയാഴ്ച അരനൂറ്റാണ്ട് തികയുന്നു. 1962 ജനുവരി 13ന് വൈകിട്ടായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് അന്തരിച്ചത്. ദേശീയപ്രസ്ഥാന പാരമ്പര്യമുള്ള അദ്ദേഹം ഭഗത്സിങ്ങിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. 53-ാം വയസ്സിലാണ് അന്തരിച്ചത്.

    ReplyDelete