Friday, January 13, 2012

കേരള കോണ്‍ .സെക്രട്ടറിയുടെ വ്യാജ സഹകരണസംഘം റദ്ദാക്കി

കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി സഹകരണസംഘം രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിച്ച അപേക്ഷ വ്യാജം. തുടര്‍ നടപടികള്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) റദ്ദാക്കി. കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി പെരിയങ്ങാനം കുമ്പളപ്പള്ളിയിലെ കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ചീഫ് പ്രൊമോട്ടറായ ഹൊസ്ദുര്‍ഗ് താലൂക്ക് അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷനാണ് അപേക്ഷ വ്യാജമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. ജില്ലാ പ്രസിഡന്റ് പി വി മൈക്കിള്‍ തന്നെയാണ് ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പി വി മൈക്കിള്‍ , ചിറ്റാരിക്കല്‍ കോട്ടയില്‍ സജി ജോസഫ്, തെന്നിപ്ലാക്കല്‍ രാജു ജോസഫ്, മാപ്രകരോട്ട് ജോസഫ്, കളരിമുറിയില്‍ സേവ്യര്‍ , വെള്ളരിക്കുണ്ടിലെ കാക്കകൂടിങ്കല്‍ ലൂസി ജോസഫ്, വടക്കയില്‍ മിനിജോയി, ബളാലിലെ സാജു ജോസ് പാമ്പക്കല്‍ , വെള്ളരിക്കുണ്ടിലെ സ്മിത തിലകന്‍ , അറക്കത്തട്ടിലെ ചന്ദ്രന്‍ കോട്ടയില്‍ തുടങ്ങി 16 പേരുടെ മേല്‍വിലാസങ്ങളും ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

വെള്ളരിക്കുണ്ട് ആസ്ഥാനമായി ഹൊസ്ദുര്‍ഗ് താലൂക്കിലെ കര്‍ഷകരുടെ ക്ഷേമത്തിന് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചതായും 2011 ജൂണ്‍ 17ന് യോഗം ചേര്‍ന്ന് സംഘം രജിസ്റ്റര്‍ ചെയ്ത് പ്രാരംഭ നടപടികള്‍ നടത്തുന്നതിന് കുര്യാക്കോസ് പ്ലാപ്പറമ്പിലിലെ ചീഫ് പ്രൊമോട്ടറായി തെരഞ്ഞെടുത്തതായും മിനുട്സും അംഗങ്ങള്‍ വ്യത്യസ്ത കുടുംബത്തില്‍പെട്ടവരാണെന്ന് തെളിയിക്കാന്‍ വ്യാജ സര്‍ടിഫിക്കറ്റുകളുമായാണ് അപേക്ഷ നല്‍കിയത്. സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി 60,000 രൂപ ഓഹരിയായി ജില്ലാ ബാങ്കിന്റെ വെള്ളരിക്കുണ്ട് ശാഖയില്‍ നിക്ഷേപിക്കാനുള്ള അനുവാദവും ചോദിച്ചിരുന്നു. നേരത്തെ അഡ്വ. സോജന്‍ സി കുന്നേല്‍ ചീഫ് പ്രൊമോട്ടറായി ഹൊസ്ദുര്‍ഗ് താലൂക്ക് ഫാര്‍മേഴ്സ് വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം ജില്ലാകമ്മിറ്റി തീരുമാനിച്ചിരുന്നു. തുടര്‍നടപടികള്‍ നടക്കുന്നതിനിടെയാണ് പാര്‍ടി നേതൃത്വമറിയാതെ ജില്ലാ സെക്രട്ടറി വ്യാജരേഖകള്‍ ചമച്ച് സഹകരണസംഘം രൂപീകരിക്കാന്‍ ശ്രമിച്ചത്. സഹകരണസംഘം രൂപീകരണത്തിന്റെ പേരില്‍ ജില്ലാ കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് 16ന് കാഞ്ഞങ്ങാട്ട് ജില്ലാ പ്രവര്‍ത്തകയോഗം വിളിച്ചിട്ടുണ്ട്.
(ടി കെ നാരായണന്‍)

deshabhimani 130112

1 comment:

  1. കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി സഹകരണസംഘം രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിച്ച അപേക്ഷ വ്യാജം. തുടര്‍ നടപടികള്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) റദ്ദാക്കി. കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി പെരിയങ്ങാനം കുമ്പളപ്പള്ളിയിലെ കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ചീഫ് പ്രൊമോട്ടറായ ഹൊസ്ദുര്‍ഗ് താലൂക്ക് അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷനാണ് അപേക്ഷ വ്യാജമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. ജില്ലാ പ്രസിഡന്റ് പി വി മൈക്കിള്‍ തന്നെയാണ് ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പി വി മൈക്കിള്‍ , ചിറ്റാരിക്കല്‍ കോട്ടയില്‍ സജി ജോസഫ്, തെന്നിപ്ലാക്കല്‍ രാജു ജോസഫ്, മാപ്രകരോട്ട് ജോസഫ്, കളരിമുറിയില്‍ സേവ്യര്‍ , വെള്ളരിക്കുണ്ടിലെ കാക്കകൂടിങ്കല്‍ ലൂസി ജോസഫ്, വടക്കയില്‍ മിനിജോയി, ബളാലിലെ സാജു ജോസ് പാമ്പക്കല്‍ , വെള്ളരിക്കുണ്ടിലെ സ്മിത തിലകന്‍ , അറക്കത്തട്ടിലെ ചന്ദ്രന്‍ കോട്ടയില്‍ തുടങ്ങി 16 പേരുടെ മേല്‍വിലാസങ്ങളും ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

    ReplyDelete