Friday, January 13, 2012

കലാമണ്ഡലവേദി വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചതായി പരാതി

തൃശൂര്‍ : കേരള കലാമണ്ഡലത്തിന്റെ വേദി വിവേകാനന്ദ ദിനാചരണമെന്ന പേരില്‍ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചതായി പരാതി. വിവേകാനന്ദ ദിനത്തോടനുബന്ധിച്ച് നിള വിചാരവേദി സംഘടിപ്പിച്ച പരിപാടികളാണ് വിവാദമായത്. ആര്‍എസ്എസ് ബന്ധമുള്ളവരുടെ നേതൃത്വത്തില്‍ വിവേകാനന്ദ ആശയ പ്രചാരണം എന്ന പേരിലാണ് ഹിന്ദുവര്‍ഗീയ വാദം പ്രചരിപ്പിച്ചതെന്നാണ് ആക്ഷേപം. പുറമേയുള്ള സംഘടനകള്‍ക്ക് കലാമണ്ഡലം ഹാള്‍ നല്‍കാറില്ലെന്ന കീഴ്വഴക്കം ലംഘിച്ചതിലും പരാതിയുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച കലാമണ്ഡലം മുന്‍ സെക്രട്ടറി പനയൂര്‍ ശങ്കരന്‍കുട്ടിയുടെ അനുസ്മരണയോഗംപോലും ഈ പരിപാടിയുടെ പേരില്‍ വൈകിപ്പിച്ചതായും പറയുന്നു.

നിള വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഉപന്യാസ-ചിത്രരചനാ മത്സരം, പുസ്തക-ചിത്ര പ്രദര്‍ശനം തുടങ്ങിയവയാണ് നടത്തിയത്. എല്ലാത്തിലും ഹിന്ദു വര്‍ഗീയതയായിരുന്നുവത്രെ സന്ദേശം. പ്രദര്‍ശനം കാണാന്‍ കുട്ടികളില്‍നിന്ന് ഒരു രൂപയും അധ്യാപകരില്‍നിന്ന് പത്തു രൂപ വീതവും ഇടാക്കി. കലാണ്ഡലം അധികൃതരുടെ പിന്തുണയ്ക്കായി രജിസ്ട്രാറെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. കലാമണ്ഡലം വിദ്യാര്‍ഥികളെ ക്ലാസ് മുടക്കി പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. സാംസ്കാരിക സംഘടനകള്‍ക്ക് കലാമണ്ഡലം ഹാള്‍ വിട്ടുകൊടുക്കാറുണ്ടെന്നും നിള വിചാരവേദിക്ക് വര്‍ഗീയ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും കലാമണ്ഡലം രജിസ്ട്രാര്‍ ആര്‍ സുന്ദരേശന്‍ പറഞ്ഞു.

deshabhimani 130112

1 comment:

  1. കേരള കലാമണ്ഡലത്തിന്റെ വേദി വിവേകാനന്ദ ദിനാചരണമെന്ന പേരില്‍ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചതായി പരാതി. വിവേകാനന്ദ ദിനത്തോടനുബന്ധിച്ച് നിള വിചാരവേദി സംഘടിപ്പിച്ച പരിപാടികളാണ് വിവാദമായത്. ആര്‍എസ്എസ് ബന്ധമുള്ളവരുടെ നേതൃത്വത്തില്‍ വിവേകാനന്ദ ആശയ പ്രചാരണം എന്ന പേരിലാണ് ഹിന്ദുവര്‍ഗീയ വാദം പ്രചരിപ്പിച്ചതെന്നാണ് ആക്ഷേപം. പുറമേയുള്ള സംഘടനകള്‍ക്ക് കലാമണ്ഡലം ഹാള്‍ നല്‍കാറില്ലെന്ന കീഴ്വഴക്കം ലംഘിച്ചതിലും പരാതിയുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച കലാമണ്ഡലം മുന്‍ സെക്രട്ടറി പനയൂര്‍ ശങ്കരന്‍കുട്ടിയുടെ അനുസ്മരണയോഗംപോലും ഈ പരിപാടിയുടെ പേരില്‍ വൈകിപ്പിച്ചതായും പറയുന്നു.

    ReplyDelete