മുല്ലപ്പെരിയാറില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ അണക്കെട്ടില്‍നിന്ന് ജലം പങ്കുവയ്ക്കുന്ന കാര്യത്തില്‍ സ്വതന്ത്ര സംവിധാനത്തിന് ഒരുക്കമാണെന്ന് കേരളം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും കേന്ദ്രത്തിന്റെയും പ്രതിനിധികള്‍ സ്വതന്ത്ര സംവിധാനത്തിലുണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. പറമ്പിക്കുളം- ആളിയാര്‍ , ശിരുവാണി മാതൃകയില്‍ ജലം പങ്കുവയ്ക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംയുക്ത സമിതി രൂപീകരിക്കാനും തയ്യാറാണ്. പുതിയ അണക്കെട്ടിന്റെ ഉടമസ്ഥത, നടത്തിപ്പ്, അറ്റകുറ്റപ്പണി എന്നിവയുടെ കാര്യത്തില്‍ പൂര്‍ണ അധികാരം കേരളത്തിന് വേണമെന്നും ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന്റെ നിയന്ത്രണം ഏതുതരത്തില്‍ വേണമെന്ന ചോദ്യംപോലും അപ്രസക്തമാണെന്ന് തമിഴ്നാട് വാദിച്ചു. ജനുവരി 24നും 25നും ചേരുന്ന യോഗത്തില്‍ സമിതി ഇരുസംസ്ഥാനങ്ങളുടെയും പ്രതികരണങ്ങള്‍ പരിഗണിക്കും. ഫെബ്രുവരി പകുതിയോടെ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാനാണ് നീക്കം.
കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതാണ് പറമ്പിക്കുളം- ആളിയാര്‍ , ശിരുവാണി പദ്ധതികള്‍ . സംയുക്ത ജലനിയന്ത്രണബോര്ഡാണ് ജല കൈമാറ്റം നിയന്ത്രിക്കുന്നത്. തമിഴ്നാടിന്റെ ഫണ്ടുപയോഗിച്ച് കേരളം നിര്‍മിച്ചതാണ് ശിരുവാണി ഡാം. ശിരുവാണി നദിയില്‍നിന്നുള്ള വെള്ളം അണകെട്ടി തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. പറമ്പിക്കുളം- ആളിയാര്‍ പദ്ധതിയില്‍ ഇരുസംസ്ഥാനങ്ങളും ചേര്‍ന്നാണ് അണനിര്മിച്ചത്. ചാലക്കുടി, ഭാരതപ്പുഴ, പെരിയാര്‍ എന്നീ നദികളിലെ വെള്ളം തമിഴ്നാട്ടിലേക്ക് വഴിതിരിച്ചുവിടുന്നതാണ് പദ്ധതി. 1970ല്‍ ഒപ്പുവച്ച പറമ്പിക്കുളം കരാറിന്റെയും 1973ല്‍ ഒപ്പുവച്ച ശിരുവാണി കരാറിന്റെയും പകര്‍പ്പുകളും കേരളം സമിതിക്ക് കൈമാറി.
നിലവിലുള്ള അണക്കെട്ട് പുതിയ അണക്കെട്ടുപോലെ സുരക്ഷിതമാണെന്നും വീണ്ടുമൊരു അണക്കെട്ടെന്ന ആവശ്യം അപ്രസക്തമാണെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് തമിഴ്നാടിന്റെ റിപ്പോര്‍ട്ടില്‍ . നിലവിലുള്ള അണക്കെട്ട് ശക്തമല്ലെന്ന് സമിതി കണ്ടെത്തിയാല്‍മാത്രം ഉരുത്തിരിയേണ്ട ബദലാണ് പുതിയ അണ എന്ന നിര്‍ദേശം. അണക്കെട്ട് സുരക്ഷിതമാണോ എന്ന വിഷയത്തില്‍ സമിതി തീരുമാനത്തില്‍ എത്തുംമുമ്പുതന്നെ പുതിയ അണയെന്ന കേരളത്തിന്റെ ആവശ്യം വണ്ടിക്കു മുന്നില്‍ കുതിരയെ കെട്ടുന്നതിനു സമാനമാണ്. തമിഴ്നാടിന് വെള്ളം നിഷേധിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. കേരളം സമര്‍പ്പിച്ച പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ പ്രകാരം ജലനിരപ്പ് 136 അടിവരെ മാത്രമാണ്. 1886ലെ കരാര്‍ പ്രകാരം 155 അടിവരെ തമിഴ്നാടിന് വെള്ളം ഉപയോഗിക്കാം. തമിഴ്നാടിന് ഇപ്പോഴുള്ള അവകാശങ്ങള്‍ എടുത്തുകളഞ്ഞ് വെള്ളം പങ്കുവയ്ക്കല്‍ സങ്കല്‍പ്പം കൊണ്ടുവരാനാണ് കേരളത്തിന്റെ ശ്രമം. പുതിയ അണക്കെട്ട് വേണമെന്ന് 2007ലാണ് കേരളം ആദ്യം ആവശ്യപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ ഏഴ് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാലും അണക്കെട്ടില്‍ വിള്ളല്‍ വീഴുക മാത്രമേയുള്ളൂ. ഭൂഗുരുത്വാകര്‍ഷണ ബലത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രാവിറ്റി ഡാമായതിനാല്‍ ഒറ്റയടിക്ക് തകരില്ല. മുല്ലപ്പെരിയാറിനേക്കാള്‍ ഇടുക്കി അണക്കെട്ടിന്റെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടത്- തമിഴ്നാട് അറിയിച്ചു.
പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി യോഗം ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. പുതിയ അണക്കെട്ട് എന്നത് സമിതി ഗൗരവമായെടുത്തതിനെത്തുടര്ന്നായിരുന്നു നിര്‍ദേശം. കേരളം പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന് ഏറ്റ സ്ഥിതിക്ക് എന്താണ് എതിര്‍പ്പെന്ന് വ്യക്തമാക്കണമെന്ന് സമിതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
(എം പ്രശാന്ത്)
deshabhimani 070112
മുല്ലപ്പെരിയാറില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ അണക്കെട്ടില്‍നിന്ന് ജലം പങ്കുവയ്ക്കുന്ന കാര്യത്തില്‍ സ്വതന്ത്ര സംവിധാനത്തിന് ഒരുക്കമാണെന്ന് കേരളം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും കേന്ദ്രത്തിന്റെയും പ്രതിനിധികള്‍ സ്വതന്ത്ര സംവിധാനത്തിലുണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. പറമ്പിക്കുളം- ആളിയാര്‍ , ശിരുവാണി മാതൃകയില്‍ ജലം പങ്കുവയ്ക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംയുക്ത സമിതി രൂപീകരിക്കാനും തയ്യാറാണ്. പുതിയ അണക്കെട്ടിന്റെ ഉടമസ്ഥത, നടത്തിപ്പ്, അറ്റകുറ്റപ്പണി എന്നിവയുടെ കാര്യത്തില്‍ പൂര്‍ണ അധികാരം കേരളത്തിന് വേണമെന്നും ആവശ്യപ്പെട്ടു.
ReplyDelete