Tuesday, January 24, 2012

റുഷ്ദിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനും അനുവദിച്ചില്ല

ജയ്പുര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കാനും സല്‍മാന്‍ റുഷ്ദിയെ അനുവദിച്ചില്ല. ചൊവ്വാഴ്ച 3.45ന് റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. "മില്ലി കൗണ്‍സില്‍" എന്ന സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് നടക്കാതെ പോയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിന് അനുമതി വാങ്ങിയിട്ടില്ലെന്നും അനുമതിയില്ലാതെ റുഷ്ദിയുടെ സംസാരം അനുവദിക്കില്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.

ജയ്പുരിലെത്തിയാല്‍ കൊലപ്പെടുത്താന്‍ തീവ്രവാദികള്‍ വാടകക്കൊലയാളികളെ നിയോഗിച്ചിട്ടുണ്ടെന്ന വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് റുഷ്ദി ഇന്ത്യയിലേക്കുള്ള വരവ് ഒഴിവാക്കിയത്. വധഭീഷണി രാജസ്ഥാന്‍ പൊലീസ് സൃഷ്ടിച്ച കള്ളക്കഥയാണെന്ന് തെളിഞ്ഞതോടെ റുഷ്ദി പ്രതിഷേധവും അമര്‍ഷവും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് പ്രഭാഷണത്തിന് പദ്ധതിയൊരുക്കിയത്. റുഷ്ദിയുടെ "സാത്താന്റെ വചനങ്ങള്‍" എന്ന നോവലിലെ ഭാഗങ്ങള്‍ സാഹിത്യോത്സവത്തില്‍ വായിച്ചതിനെതിരെ ഇസ്ലാമിക സംഘടനകള്‍ രാജസ്ഥാനിലെ വ്യത്യസ്ത കോടതികളില്‍ രണ്ട് ഹര്‍ജി സമര്‍പ്പിച്ചു.

1 comment:

  1. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കാനും സല്‍മാന്‍ റുഷ്ദിയെ അനുവദിച്ചില്ല. ചൊവ്വാഴ്ച 3.45ന് റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. "മില്ലി കൗണ്‍സില്‍" എന്ന സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് നടക്കാതെ പോയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിന് അനുമതി വാങ്ങിയിട്ടില്ലെന്നും അനുമതിയില്ലാതെ റുഷ്ദിയുടെ സംസാരം അനുവദിക്കില്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.

    ReplyDelete