ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അടിയന്തിരനടപടി വേണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം അയച്ച കത്തിന് സംസ്ഥാനസര്‍ക്കാര്‍ മറുപടി നല്‍കി. തച്ചങ്കരി അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും വിദേശത്ത് അനഭിമതരുമായി ചര്‍ച്ച നടത്തിയതും ചട്ടവിരുദ്ധമാണ്. എന്‍ ഐ ഐ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്‍മേലാണ് തച്ചങ്കരി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ചാനലുകളാണ് വാര്‍ത്ത പുറത്തുവിട്ടത്. വിവാദവ്യക്തികളില്‍ നിന്നും തച്ചങ്കരി ആനുകൂല്യങ്ങള്‍ സ്വീകരിച്ചു. ഖത്തറില്‍ നടത്തിയ സന്ദര്‍ശനവും വിവാദമായിരുന്നു. ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ലുകള്‍ അടച്ചത് ആരോപണവിധേയരായവരാണ് തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന് ലഭിച്ചത്. എന്‍ഐഐ വിദേശത്തുനിന്നും തെളിവുകളും മൊഴികളും സ്വീകരിച്ചു. തീവ്രവാദബന്ധവും തച്ചങ്കരിക്കെതിരെ ഉയര്‍ന്നിരുന്നു.
കേന്ദ്രത്തിന്റെ അനുമതി കിട്ടിയെന്ന വാദം ഉയര്‍ത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തത്. മാര്‍ക്കറ്റിങ്ങ്ഫെഡ് എംഡിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. തച്ചങ്കരിയെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതേക്കുറിച്ച് പ്രതികരിച്ചത്. കേന്ദ്രത്തില്‍ നിന്നും അനുമതിയില്ലാതെയാണ് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.അന്വേഷണം പൂര്‍ത്തിയാവാതെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തിയപ്പോള്‍ കുറ്റക്കാരനല്ലാത്തതിനാലാണ് നടപടിയില്ലാത്തതെന്ന് മുഖ്യമന്ത്രി വാദിച്ചു. രണ്ടുദിവസം മുന്‍പ് കേന്ദ്രത്തില്‍ നിന്നും കത്ത് ലഭിച്ചിരുന്നുവെങ്കിലും കൂടുതല്‍ വ്യക്തതക്കായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് മറുപടിയയച്ച് കാത്തിരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ .
deshabhimani news
ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അടിയന്തിരനടപടി വേണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ReplyDelete