Saturday, January 7, 2012

കാലാവസ്ഥ വ്യതിയാനവും ആണവയുദ്ധവും ഭീഷണി: കാസ്ട്രോ

കാലാവസ്ഥ വ്യതിയാനവും ആണവയുദ്ധഭീഷണിയും കാരണം ലോകം നാശത്തിന്റെ പാതയിലാണെന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദെല്‍ കാസ്ട്രോ. പല ഭീഷണികള്‍ ലോകം നേരിടുന്നുണ്ട്. എന്നാല്‍ , കാലാവസ്ഥ വ്യതിയാനവും ആണവയുദ്ധഭീഷണിയുമാണ് നിര്‍ണായകം. ഇവ രണ്ടും പരിഹാരത്തില്‍നിന്ന് അകന്നുപോവുകയാണെന്നും കാസ്ട്രോ മുന്നറിയിപ്പ് നല്‍കി. "നാശത്തിലേക്കുള്ള യാത്ര" എന്ന ലേഖനത്തിലാണ് ലോകം നേരിടുന്ന ഭീഷണികള്‍ കാസ്ട്രോ വിവരിച്ചത്.

ലോകത്തിനുമേല്‍ നിഷ്ഠുരവാഴ്ച അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെയും അതിന്റെ ശക്തരായ നിരുപാധിക കൂട്ടാളികളുടെയും കവലപ്രസംഗങ്ങളും പ്രസ്താവനകളുമാണ് തകര്‍ച്ചയിലേക്ക് നയിക്കുന്നത്. ലോകം, വിശേഷിച്ച് മധ്യപൂര്‍വദേശം ആണവയുദ്ധത്തിന്റെ ഭീഷണിയിലാണ്. ഇസ്രയേല്‍ നൂറുകണക്കിന് അണുവായുധം സ്വന്തമാക്കിയിട്ടുണ്ടെന്ന് കാസ്ട്രോ ചൂണ്ടിക്കാട്ടി. പാറകളിലുള്ള എണ്ണയും വാതകവും പുറത്തെത്തിക്കുന്നതിന് ജലവും മണലും രാസവസ്തുക്കളും ചേര്‍ത്ത് ഭൂഗര്‍ഭത്തിലേക്ക് ശക്തിയായി പ്രവഹിപ്പിക്കുന്ന പ്രക്രിയയായ "ഫ്രാക്കിങ്" പ്രകൃതിക്ക് ദോഷമാകുമെന്ന് കാസ്ട്രോ ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രക്രിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതിയ സ്രോതസ്സാകുമെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്.
കാസ്ട്രോ മരിച്ചതായി കഴിഞ്ഞയാഴ്ചയും ട്വിറ്ററില്‍ കിംവദന്തിയുണ്ടായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നാല്‍ , ഈ വാര്‍ത്ത വായിച്ച് അദ്ദേഹം പൊട്ടിച്ചിരിച്ചു എന്നാണ് പ്രശസ്ത ക്യൂബന്‍ ബ്ലോഗര്‍ യോഹാന്ദ്രി ബ്ലൊഖ്വേറ വെളിപ്പെടുത്തിയത്. സിഐഎ എഴുന്നൂറിലധികംതവണ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. ട്വിറ്ററും ആ പാതയിലാണ്- ബ്ലോഗര്‍ പരിഹസിച്ചു.

deshabhimani 070112

1 comment:

  1. കാലാവസ്ഥ വ്യതിയാനവും ആണവയുദ്ധഭീഷണിയും കാരണം ലോകം നാശത്തിന്റെ പാതയിലാണെന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദെല്‍ കാസ്ട്രോ. പല ഭീഷണികള്‍ ലോകം നേരിടുന്നുണ്ട്. എന്നാല്‍ , കാലാവസ്ഥ വ്യതിയാനവും ആണവയുദ്ധഭീഷണിയുമാണ് നിര്‍ണായകം. ഇവ രണ്ടും പരിഹാരത്തില്‍നിന്ന് അകന്നുപോവുകയാണെന്നും കാസ്ട്രോ മുന്നറിയിപ്പ് നല്‍കി. "നാശത്തിലേക്കുള്ള യാത്ര" എന്ന ലേഖനത്തിലാണ് ലോകം നേരിടുന്ന ഭീഷണികള്‍ കാസ്ട്രോ വിവരിച്ചത്.

    ReplyDelete