ബംഗളൂരു: കുശ്വാഹ സംഭവത്തോടെ അഴിമതിയുടെ കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് കൂടുതല്‍ വ്യക്തമായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ അഴിമതി കണ്ടില്ലെന്ന് നടിച്ച ബിജെപി ഇപ്പോള്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ അംഗത്വം നല്കി സ്വീകരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സംഭവങ്ങള്‍ ഇത് തെളിയിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരെ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും ബിജെപി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യവിരുദ്ധ നടപടികളാണ് പശ്ചിമബംഗാളില്‍ മമത സര്‍ക്കാര്‍ നടപ്പാക്കുന്നത്. മാവോയിസ്റ്റുകളുടെ പിന്തുണയോടെയുള്ള ഭരണമാണ് ബംഗാളില്‍ . സഖ്യകക്ഷിയായ കോണ്‍ഗ്രസിനുപോലും പ്രതിഷേധിക്കേണ്ടിവരുന്നു. 2 ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി ചിദംബരത്തിനെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം നേരത്തെ ആവശ്യപ്പെട്ടിരുന്നെന്നും യെച്ചൂരി പറഞ്ഞു.
deshabhimani
കുശ്വാഹ സംഭവത്തോടെ അഴിമതിയുടെ കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് കൂടുതല്‍ വ്യക്തമായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ അഴിമതി കണ്ടില്ലെന്ന് നടിച്ച ബിജെപി ഇപ്പോള്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ അംഗത്വം നല്കി സ്വീകരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സംഭവങ്ങള്‍ ഇത് തെളിയിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരെ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും ബിജെപി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ReplyDelete